ഹിസ്ബുല്ല ഭീകര സംഘടന -ജി.സി.സി
text_fieldsറിയാദ്: ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയെ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത വേദിയായ ജി.സി.സി നേതൃത്വം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അല്‍ സയാനിയാണ് ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഹിസ്ബുല്ല തുടരുന്ന സാഹചര്യത്തിലാണ് നടപടി. സൗദി, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ജി.സി.സിയിലുള്ളത്. ഫ്രാന്‍സിന്‍െറ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ലബനാന്‍ സൈന്യത്തിന് സൗദി നല്‍കിയിരുന്ന 300 കോടി ഡോളറിന്‍െറ സഹായം കഴിഞ്ഞ മാസം നിര്‍ത്തലാക്കിയിരുന്നു. ഹിസ്ബുല്ലയുടെ തീവ്രവാദപരമായ നീക്കമാണ് ലബനാന്‍ സര്‍ക്കാറിനും സാധാരണ ജനങ്ങള്‍ക്കും അനുകൂലമാകുമായിരുന്ന സൗദി സര്‍ക്കാറിന്‍െറ സഹായം നിര്‍ത്തലാക്കിയത്. സൗദിക്കെതിരെ അറബ്, അന്താരാഷ്ട്ര വേദികളില്‍ ലബനാന്‍ നടത്തിയ പരാമര്‍ശങ്ങളും ഇറാനിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമത്തെ അപലപിക്കാതിരുന്നതും തീരുമാനത്തിന് കാരണമായിരുന്നു. ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന് കണ്ടത്തെിയതിന്‍െറ പേരില്‍ നാലു കമ്പനികള്‍ക്കും മൂന്ന് ലബനാന്‍ പൗരന്മാര്‍ക്കും കഴിഞ്ഞ ദിവസം സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. സിറിയയിലും യമനിലും ഇറാന് സഹായകമായ നിലപാടാണ് ഹിസ്ബുല്ല സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകളില്‍ ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ അതൃപ്തി നില നില്‍ക്കുന്നുണ്ട്. ഇതിന് പിറകെയാണ് ഹിസ്ബുല്ല ഭീകര സംഘമാണെന്ന് വ്യക്തമാക്കി ജി.സി.സി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.