സൗദിയില്‍ വലിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിദേശികള്‍ക്ക് വിലക്ക്
text_fieldsജിദ്ദ: ഏഴോ, അതില്‍ കൂടുതലോ യാത്രക്കാരെ കയറ്റാവുന്ന വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും ഉടമാവകാശം മാറ്റുന്നതിനും സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പെടുത്തുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം ട്രാഫിക് വകുപ്പ് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു. വലിയ വാഹനങ്ങള്‍ വ്യാജ ടാക്സിയായി ഓടിക്കുന്നത് വര്‍ധിച്ചതോടെയാണ് ഈ നീക്കം. അഞ്ചോ അതില്‍ കൂടുതലോ അംഗങ്ങളുള്ള വിദേശി കുടുംബങ്ങളെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനം വാങ്ങുകയോ, ഉടമസ്ഥാവകാശം മാറ്റുകയോ ചെയ്യുമ്പോള്‍ ഇത് തെളിയിക്കുന്നതിന് രേഖകള്‍ ഹാജരാക്കണം.
ടാക്സിയായി വാഹനമോടിക്കില്ളെന്ന് രേഖാമൂലം എഴുതിക്കൊടുക്കുകയും വേണം. നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നും ഏജന്‍സികളും കാര്‍ വില്‍പന കേന്ദ്രങ്ങളും തീരുമാനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും വിവിധ മേഖലകളിലെ ട്രാഫിക് വകുപ്പ് ഓഫിസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രാഫിക് വകുപ്പിന്‍െറ തീ രുമാനം ലഭിച്ചതായി ജിദ്ദ ചേംബര്‍ വാഹന സമിതി അധ്യക്ഷന്‍ ഉവൈദ് മുഹമ്മദ് പറഞ്ഞു. ചില വിദേശികള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോവുക, ടാക്സിയായി ഓടുക തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കൂടുതലാളുകളെ കയറ്റുന്ന വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതാണ് പുതിയ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.