അതിഥികള്‍ക്ക് സ്നേഹക്കൈകളുമായി അയ്യായിരത്തിലേറെ മലയാളി വളണ്ടിയര്‍മാര്‍
text_fieldsജിദ്ദ: ഹജ്ജിന്‍െറ പുണ്യം തേടി ലോകത്തിന്‍െറ നാനാദിക്കുകളില്‍ നിന്നത്തെിയ തീര്‍ഥാടകലക്ഷങ്ങള്‍ക്ക് സേവനത്തിന്‍െറ സ്നേഹക്കൈകളുമായി അയ്യായിരത്തിലേറെ മലയാളി വളണ്ടിയര്‍മാര്‍. ഹാജിമാരെ സേവിക്കാന്‍ സുവര്‍ണാവസരം കിട്ടുന്നതിന്‍െറ സായൂജ്യവുമായാണ് സന്നദ്ധസേവകര്‍ വിശുദ്ധ നഗരിയിലേക്ക് നീങ്ങുന്നത്. സൗദിയുടെ വിവധ ഭാഗങ്ങളില്‍ നിന്ന് യൂണിഫോമണിഞ്ഞ സേവകസംഘങ്ങള്‍ ഞായറാഴ്ച മുതല്‍ മക്കയിലേക്ക് തിരിച്ചു തുടങ്ങി. ഇന്ന് രാവിലെ മുതല്‍ മിനയിലാണ് ഇവരുടെ സേവനം കാര്യമായി ഉണ്ടാവുക. നേരത്തെ മക്കയിലുള്ള വളണ്ടിയര്‍ ഗ്രൂപ്പുകള്‍ ഹാജിമാര്‍ എത്തിയതു മുതല്‍ സജീവമാണ്്. ഏതാനും വളണ്ടിയര്‍മാര്‍ക്ക് ഇന്നലെ അറഫയിലും ഹാജിമാരെ സേവിക്കാന്‍ അവസരം ലഭിച്ചു. ഹാജിമാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യല്‍, വഴി തെറ്റുന്നവരെ സഹായിക്കല്‍, അവശരായവര്‍ക്ക് ശുശ്രൂഷ നല്‍കല്‍, നടക്കാനാവാത്തവരെ വീല്‍ ചെയറുകളില്‍ കൊണ്ടുപോകല്‍ തുടങ്ങി എന്തു സഹായത്തിനും സന്നദ്ധരായാണ് വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങുന്നത്. ഇത് കൂടാതെ വിമാനത്താവളങ്ങളിലും ഹജ്ജ് ടെര്‍മിനലുകളിലും വളണ്ടിയര്‍മാര്‍ വിശ്രമമില്ലാതെ സേവനത്തിനിറങ്ങുന്നു. ഇതിനുവേണ്ട ശാസ്ത്രീയ പരിശീലന പരിപാടികളും ഉദ്ബോധനങ്ങളും ഒരു മാസമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുകയായിരുന്നു. വലിയ ചെലവുള്ള സേവനപദ്ധതിക്ക് സംഘടനകള്‍ കൂട്ടായ്മയിലൂടെ പണം കണ്ടത്തെുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മാനസികധൈര്യവും കായികശേഷിയും ക്ഷമയും ആവശ്യമായ ജോലിയാണിത്്. 15 ലക്ഷത്തോളം വരുന്ന തീര്‍ഥാടകരുള്ളിടത്തേക്കാണ് സേവനമനസ്സുമായി രംഗത്തിറങ്ങുന്നത്. ജീവിതത്തിലെ വലിയ അനുഭവങ്ങളാണ് ഓരോ ഹജ്ജ് കാലത്തും സേവനത്തിനിറങ്ങിയപ്പോള്‍ ലഭിച്ചതെന്ന് തനിമയുടെ വളണ്ടിയറായി പ്രവര്‍ത്തിച്ച് പരിചയമുള്ള മുഹമ്മദ്ബാവ ആതവനാട് പറഞ്ഞു.
വളണ്ടിയറുടെ വേഷത്തിലുള്ളവരെ കാണുമ്പോള്‍ സഹായം കാത്തിരിക്കുന്ന ഹാജിമാര്‍ക്കുണ്ടാവുന്ന ആശ്വാസം വളരെ വലുതാവും. കെ.എം.സി.സി 2000 വളണ്ടിയര്‍മാരെ രംഗത്തിറക്കിയതായി സംഘടന അറിയിച്ചു. ജിദ്ദ ഹജ്ജ ്വെല്‍ഫെയര്‍ഫോറം 538, തനിമ 453,ആര്‍.എസ്.സി 800, ഫ്രറ്റേണിറ്റിഫോറം 600, വിഖായ ഗ്രൂപ്പ് 500 എന്നിങ്ങനെയാണ് കണക്ക്. ഇത് കൂടാതെ മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മദീന ഹജ്ജ്വെല്‍ഫെയര്‍ഫോറം തുടങ്ങിയ പൊതുകൂട്ടായ്മകളുടെ നേതൃത്വത്തിലും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.