ഏഴു മലയാളികളെ ആംബുലന്‍സില്‍ അറഫയിലത്തെിച്ചു
text_fieldsമക്ക: വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടു മലയാളികളില്‍ ഏഴു പേരെയും അറഫയില്‍ എത്തിച്ചതായി കേരള ഹജ്ജ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പുത്തലത്ത് അറിയിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലായ എറണാകുളും പെരുമ്പിലാവ് സ്വദേശി ഇബ്രാഹീം കുട്ടി ഖാദര്‍ എന്ന തീര്‍ഥാടകനെയാണ് അറഫയില്‍ എത്തിക്കാനാവാതെ പോയതെന്ന് ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മിനാ, അസീസിയ എന്നീ ആശുപത്രികള്‍ക്കു പുറമെ കിങ് അബ്ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം സ്വദേശി ഉണ്ണിമോയീന്‍, വയനാട് സ്വദേശി ഹസന്‍, ഉമ്മര്‍ ഫാറൂഖ്, അബ്ദുറഹ്മാന്‍, മൊയ്തീന്‍, അബ്ദുറഹ്മാന്‍, മൊയ്തു അബൂബക്കര്‍ എന്നിവരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റ് ഇന്ത്യന്‍ ഹാജിമാര്‍ക്കൊപ്പം ആംബുലന്‍സില്‍ അറഫയിലത്തെിച്ചു. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 10,585 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയത്. ലക്ഷദ്വീപില്‍ നിന്നുള്ള രണ്ടു പേരുള്‍പ്പെടെ 52 വളണ്ടിയര്‍മാരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്.
മലയാളി തീര്‍ഥാടകരില്‍ അഞ്ചു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ മിനായില്‍ നിന്ന് ഇന്ത്യന്‍ ഹാജിമാര്‍ മിനായില്‍ നിന്ന് അറഫയിലേക്ക് തിരിച്ചു. 60,000 കൂടുതല്‍ ഹാജിമാര്‍ മെ¤്രടാ ട്രെയിനിലാണ് അറഫയിലത്തെിയത്. ബാക്കിയുള്ളവര്‍ കാല്‍ നടയായും ബസിലും അറഫയിലത്തെി. എല്ലാ തീര്‍ഥാടകരെയും അറഫയിലത്തെിച്ച് ഹജ്ജിന്‍െറ സുപ്രധാന ചടങ്ങില്‍ പങ്കെടുപ്പിക്കാനായതിന്‍െറ സന്തോഷത്തിലാണ് ഹജ്ജ് മിഷന്‍ അധികൃതരും വളണ്ടിയര്‍മാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.