Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2016 1:19 PM IST Updated On
date_range 16 Sept 2016 1:19 PM ISTവിശുദ്ധ തീര്‍ഥാടനത്തില്‍ വിസ്മയഭരിതരായി വിദേശ മാധ്യമ പ്രവര്‍ത്തകര്‍
text_fieldsbookmark_border
മക്ക: ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ദിവസങ്ങള്‍ തമ്പടിച്ച വിശുദ്ധ നഗരത്തിലത്തെിയതിന്‍െറ അദ്ഭുതവും ആവേശവും ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനത്തെിയ വിദേശ മാധ്യമ വ്രര്‍ത്തകരിലും പ്രകടമായിരുന്നു. സാംസ്കാരിക, വിവര മന്ത്രാലയത്തിന്‍െറ അതിഥികളായി 130 രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇത്തവണ മക്കയിലത്തെിയത്. അന്താരാഷ്ട്ര ഏജന്‍സികളായ റോയിട്ടേഴ്സ്, എ.എഫ്്.പി, എ.പി, യൂറോപ്യന്‍ പ്രസ് ഫോട്ടോ എന്നിവരുടെ പ്രതിനിധികള്‍ക്ക് പുറമെ ന്യൂയോര്‍ക് ടൈംസ്, ബി.ബി.സി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഗള്‍ഫ് മാധ്യമത്തിനും വിദേശ സംഘത്തോടൊപ്പം ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. വിപുലമായ സൗകര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അധികൃതര്‍ ഒരുക്കിയത്. ലക്ഷങ്ങള്‍ സംഗമിക്കുന്ന അറഫയില്‍ പ്രഭാഷണം നടക്കുന്ന നമിറ പള്ളിയുടെ തൊട്ടടുത്തുള്ള മന്ത്രാലയത്തിന്‍െറ കെട്ടിടത്തിലാണ് താമസവും മീഡിയ സെന്‍ററുമുള്ളത്. അഞ്ചു നിലയുള്ള കെട്ടിടത്തിന്‍െറ മുകളില്‍ കയറി വിശാലമായ അറഫ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യം ഏതൊരു കാമറമാനും ലഭിക്കുന്ന വലിയ സൗഭാഗ്യമാണ്. മിനായില്‍ കല്ളേറ് നടക്കുന്ന ജംറകള്‍ക്ക് തൊട്ടടുത്താണ് മന്ത്രാലയത്തിന്‍െറ ക്യാമ്പുള്ളത്. അവിടെയും മിനായുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സജ്ജീകരണമുണ്ടായിരുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നത്തെിയവരും വിവിധ ഭാഷ സംസാരിക്കുന്നവര്‍ക്കുമായി ഗൈഡുകളെയും നല്‍കിയിരുന്നു. തീര്‍ഥാടകര്‍ക്കായി സൗദി ഭരണകൂടും ഒരുക്കിയ സുരക്ഷിതമായ സൗകര്യങ്ങള്‍ എല്ലാവരിലും അമ്പരപ്പുളവാക്കി. വിസ്മയകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ളെന്നായിരുന്നു ഹജ്ജിന്‍െറ ചടങ്ങുകള്‍ക്ക് സാക്ഷിയായി തീര്‍ഥാടനം പൂര്‍ത്തികരിച്ച ന്യൂയോര്‍ക്ക് ടൈംസ് ലേഖികയും ഫലസ്തീനിയുമായ ജനറയുടെ വാക്കുകള്‍. കഅ്ബയുടെ ആകാശ ദൃശ്യം കാണാന്‍ സാധിച്ചതിന്‍െറ ത്രില്ലായിരുന്നു എ.എഫ്.പിയുടെ ലേഖികയും ഫ്രഞ്ചുകാരിയുമായ സാറക്ക്. ദക്ഷിണാഫ്രിക്കയില്‍ നിന്നത്തെിയ യുവ റിപ്പോര്‍ട്ടര്‍ യസീദ് കമാല്‍ എല്ലാ നമസ്കാരവും ചുരുക്കി നിര്‍വഹിക്കുന്നതിന്‍െറ കൗതുകമാണ് പങ്കുവെച്ചത്. മൂന്ന് റക്അത്തുകളുള്ള മഗ്രിബും രണ്ടാക്കുമോ എന്നായിരുന്നു അവന്‍െറ തമാശ കലര്‍ന്ന ചോദ്യം. ജപ്പാനില്‍ നിന്നുള്ള ചാനല്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് തലാല്‍ ജാബിറിന് ഇത്രയും ജനക്കൂട്ടമുണ്ടായിട്ടും അത് കൈകാര്യം ചെയ്യുന്ന അധികൃതരുടെ മിടുക്കിനെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. കഅ്ബക്ക് മുകളില്‍ രണ്ടു തവണയാണ് ആകാശ യാത്രക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചത്. സൗഹൃദത്തിന്‍െറ പുതിയ തുരുത്തുകള്‍ സൃഷ്ടിച്ചാണ് ഏതാനും ദിവസങ്ങള്‍ ഒന്നിച്ച് കഴിഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമത്തിന് സാക്ഷികളായവര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story