Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2016 1:23 PM IST Updated On
date_range 16 Sept 2016 1:23 PM ISTഎങ്ങും കാമറ കണ്ണുകള്‍; പഴുതടച്ച സുരക്ഷ
text_fieldsbookmark_border
മക്ക: ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്നത്തെിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനായതിന് പിന്നില്‍ പഴുതടച്ച സുരക്ഷ. മൂന്ന് ലക്ഷത്തോളം ജീവനക്കാരെയാണ് സുരക്ഷക്കും സേവനത്തിനുമായി നിയമിച്ചത്. ഇതിന് പുറമെ സന്നദ്ധ സേവകരായി എത്തിയവരും അവരുടെ ദൗത്യം നിര്‍വഹിച്ചു. 19 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ കണ്ണിമ ചിമ്മാതെ സുരക്ഷയൊരുക്കിയത് ആഭ്യന്തര വകുപ്പിന് കീഴിലെ പൊതു സുരക്ഷ വിഭാഗമാണ്. മക്ക നഗരം, ഹറം, മിനാ, മുസ്ദലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളുടെ ഓരോ അനക്കങ്ങളും അധികൃതര്‍ തത്സമയം അറിയുന്നു.
ഇതിനായി പുണ്യഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ 5484 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ മക്ക പൊതുസുരക്ഷ വിഭാഗത്തിന്‍െറ ആസ്ഥാന മന്ദിരത്തില്‍ സജ്ജീകരിച്ച അത്യാധുനിക കണ്‍ട്രോള്‍ റൂമിലിരുന്ന് നിയന്ത്രിക്കുന്നു. ഹജ്ജ് സീസണില്‍ 24 മണിക്കൂറും തീര്‍ഥാടകരുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും നിരീക്ഷിക്കപ്പെടുന്നു. നിരവധി ഉദ്യോഗസ്ഥരാണ് ഇതിനായി ഉറക്കമൊഴിച്ച് കമ്പ്യൂട്ടറുകള്‍ക്കും വലിയ സ്ക്രീനുകള്‍ക്കമടുത്ത് സദാ ജാഗരൂകരായി ഇരിക്കുന്നത്. എവിടെയെങ്കിലും സുരക്ഷ വീഴ്ചകളുണ്ടായാല്‍ ഉടന്‍ നിര്‍ദേശങ്ങള്‍ വയര്‍ലെസ് വഴി പറക്കും. പരിസരത്ത് ചുമതലയിലുള്ള സുരക്ഷ ഉദ്യോഗസ്ഥന്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച്് തിരിച്ച് സന്ദേശമയക്കുന്നു.
തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് സൗജന്യമായി വിളിക്കാം. ഇത്തരം കോളുകള്‍ സ്വീകരിക്കാന്‍ മാത്രം 20 ഓളം ഉദ്യോഗസ്ഥര്‍ ഒരു ഷിഫ്റ്റിലുണ്ട്. സി.സി.ടി.വി കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ മറ്റൊരു വിഭാഗമുണ്ട്. ലോകത്ത് ലഭ്യമായ ഏറ്റവും മുന്തിയ കാമറകളും കമ്പ്യൂട്ടര്‍ സംവിധാനവുമാണ് കണ്‍ട്രോള്‍ റുമിലുള്ളത്.
ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്‍ട്രോള്‍ റൂം കാണാന്‍ അധികൃതര്‍ അവസരമൊരുക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് മാത്രമാണ് അവസരം ലഭിച്ചത്. മക്കയിലെ പൊതുസുരക്ഷ ആസ്ഥാനത്തത്തെിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മക്ക നഗരത്തില്‍ സുരക്ഷ വലയം തീര്‍ക്കുന്ന സംവിധാനങ്ങളെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story