Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2016 3:31 PM IST Updated On
date_range 17 Sept 2016 3:31 PM ISTമലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; രണ്ടുമരണം
text_fieldsbookmark_border
റിയാദ്: റിയാദിന് സമീപം ദുര്‍മയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ കുന്ദംകുളം കൊട്ടിലകത്ത് തിലകന്‍ (48), ആലപ്പുഴ കായംകുളം സ്വദേശി എന്‍. ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്.
മറാത്ത് - ദുര്‍മ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പ്രാഡോ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. തിലകനാണ് വാഹനം ഓടിച്ചിരുന്നത്. മാരകമായി പരിക്കേറ്റ തിലകനും ഓമനക്കുട്ടനും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മാന്നാര്‍ സ്വദേശി ബാബുവര്‍ഗീസ്, കുട്ടനാട് സ്വദേശി ടോം മാത്യു, തൃശൂരുകാരായ വിജയന്‍, മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ ദുര്‍മ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരെ റിയാദിലെ ആശുപത്രികളിലേക്ക് മാറ്റി. ജിദ്ദ ആസ്ഥാനമായ കാര്‍ലോ ഗവാസി എന്ന ഇറ്റാലിയന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. സൗദി വൈദ്യൂത വകുപ്പിന് കീഴില്‍ റിയാദ് നഗരപ്രാന്തത്തില്‍ നിര്‍മിക്കുന്ന പി.പി 13 എന്ന വൈദ്യുത നിലയത്തിന്‍െറ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ പണികള്‍ക്കായാണ് ഇവര്‍ ഇവിടെ എത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഇവരെ രണ്ടുമാസം മുമ്പാണ് ദുര്‍മയിലേക്ക് മാറ്റിയത്.
കമ്പനിയില്‍ ഹെവിഡ്രൈവറായിരുന്നു തിലകന്‍. ഓമനക്കുട്ടന്‍ റിഗ്ഗറും. ഇരുവരുടെയും മൃതദേഹം മറാത്ത് ആശുപത്രി മോര്‍ച്ചറിയില്‍. അവധി ദിവസങ്ങള്‍ കഴിഞ്ഞ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമെന്ന് സഹപ്രവര്‍ത്തകന്‍ ബിനോയ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story