കരിപ്പൂരില്‍നിന്ന് ഇത്തവണയും ഹജ്ജ് സര്‍വിസില്ല
text_fieldsജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയും സൗദി അറേബ്യയും കരാര്‍ ഒപ്പിട്ടു. ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍തനുമാണ് കരാറിലേര്‍പ്പെട്ടത്.
കരിപ്പൂര്‍ ഇത്തവണയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് ആയിരിക്കില്ളെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 1,70,025 പേര്‍ക്ക് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് ചെയ്യാം. കഴിഞ്ഞതവണ ഇത് 1,36,020 ആയിരുന്നു. ആദ്യവിമാനം ജൂലൈ 25ന് പുറപ്പെടും.
വിവിധതലങ്ങളില്‍ നടന്ന പരിശോധനകള്‍ക്കൊടുവിലാണ് കരിപ്പൂരിനെ പരിഗണിക്കാനാവില്ളെന്ന നിലപാടിലത്തെിയതെന്ന് നഖ്വി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും മറ്റും ചര്‍ച്ച നടത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് അവിടെ. സുരക്ഷ, സാങ്കേതിക കാരണങ്ങളാല്‍ ഇത്തവണ എന്തായാലും കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് ഉണ്ടാകില്ല. കരിപ്പൂരിന് വേണ്ടി ഉയരുന്ന വാദം ന്യായമാണ്. നടപടികളും ആലോചനയും തുടരുമെന്നും അടുത്തവര്‍ഷം ഇക്കാര്യം വീണ്ടും പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇത്തവണയും ഹജ്ജ് സര്‍വിസ് നെടുമ്പാശേരിയില്‍ നിന്നു തന്നെയാകുമെന്ന് ഉറപ്പായി.
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസത്തിനായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സൗദി മന്ത്രാലയം അനുമതി നല്‍കിയാല്‍ അതിനായി ശ്രമം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ ക്വാട്ട പ്രകാരം 1,25,000 പേര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വരാനാകും. 45,000 പേര്‍ക്ക് സ്വകാര്യ ഗ്രൂപ്പ് വഴിയും. 2012ല്‍ 1,70,000 ഓളം പേരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനത്തെിയത്. പുണ്യമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ അതിനടുത്ത വര്‍ഷം മുതല്‍ ഓരോ രാജ്യത്തിന്‍െറയും ക്വാട്ട 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ ക്വാട്ടയില്‍ 34,000 പേരുടെ കുറവുണ്ടായത്. കഴിഞ്ഞ നാലുവര്‍ഷവും ഇതായിരുന്നു അവസ്ഥ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലത്തെിയ പശ്ചാത്തലത്തിലാണ് രാജ്യങ്ങളുടെ ക്വാട്ട പുന$സ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇതോടെയാണ് 2012ലെ ക്വാട്ടയിലേക്ക് തിരിച്ചത്തെിയത്.
അംബാസഡര്‍ അഹ്മദ് ജാവേദ്, ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, ന്യൂനപക്ഷകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി അഫ്താബ് ആലം, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനില്‍ ഗൗതം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി കെ.വി ഉണ്ണികൃഷ്ണന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ബൂബ് അലി കൈസര്‍, സി.ഇ.ഒ അതാഉര്‍റഹ്മാന്‍, എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ രജനീഷ് ദുഗ്ഗല്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.