സൗദി അരാംകോയുടെ ഓഹരികള്‍ 2018ല്‍ വിപണിയിലിറക്കും
text_fieldsറിയാദ്: ലോകത്തിലെ എറ്റവും വലിയ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ ഓഹരികള്‍ 2018ല്‍ വിപണിയിലിറക്കുമെന്ന് ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കമ്പനി ആകെ ആസ്തിയുടെ അഞ്ച് ശതമാനമാണ് ഓഹരികളായി നല്‍കുന്നത്. വിഷന്‍ 2030ന്‍െറ ഭാഗമായി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതി നടത്തിപ്പിനായി അരാംകോയുടെ ആസ്തി നിര്‍ണയിക്കാനുള്ള കണക്കെടുപ്പ് നടന്നുവരികയാണെന്നും ഊര്‍ജ മന്ത്രി പറഞ്ഞു. അബൂദബിയില്‍ വ്യാഴാഴ്ച നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഹരി വിപണിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപമായിരിക്കും കോടികളുടെ ആസ്തിയുള്ള അരാംകോയുടെ അഞ്ച് ശതമാനം. അന്താരാഷ്ട്ര നിലവാരമുള്ള ബാങ്കുകള്‍ വഴിയാണ് ഓഹരികള്‍ വിപണിയിലിറക്കുക. ബാങ്കുകളുമായുള്ള ധാരണയും ഓഹരി വിപണിയിലിറക്കുന്ന വിഹിതവും നടപ്പുവര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച് 2018 തുടക്കത്തില്‍ തന്നെ ഷെയറുകള്‍ വിപണിയിലിറക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
അര്‍ധസര്‍ക്കാര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സൗദി അരാംകോയുടെ ആസ്തിയും അഞ്ച് ശതമാനം ഓഹരിയും കണക്കാക്കുന്നത് ശ്രമകരമായി ജോലിയാണ് എന്നതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സാമ്പത്തിക വിദഗ്ധര്‍ ഈ ദൗത്യത്തില്‍ വ്യാപൃതരാണ്. ഈ ജോലികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കി മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഓഹരി വിപണിയില്‍ ഇറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.