ഖത്തർ നിലപാട് മാറ്റുംവരെ നിസ്സഹകരണം തുടരും -ആദിൽ ജുബൈർ
text_fieldsറിയാദ്: തങ്ങളുടെ നിലപാട് ഖത്തർ തിരുത്തുംവരെ നിസ്സഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ. കൈറോയിൽ നാലുരാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്. ഉചിതമായ സമയത്ത് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനാണ് ലോകത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ളത്. ഗള്‍ഫ് പ്രതിസന്ധിയില്‍ തുര്‍ക്കിയുടേത് മധ്യമ നിലാപടാണെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഇൗജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ശുക്രി, യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യമന്ത്രി ഖാലിദ് ബിൻ അഹ്മദ് ആൽഖലീഫ എന്നിവരും പെങ്കടുത്തു. തുടർ ചർച്ചകൾ ബഹ്റൈൻ തലസ്ഥാനമായ മനാമയിലാകും നടക്കുക. എന്നാൽ കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല.
പ്രശ്ന പരിഹാരത്തിനായി പ്രയത്നിക്കുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ യോഗം ശ്ലാഘിച്ചു. അദ്ദേഹത്തിെൻറ ശ്രമങ്ങൾക്ക് മന്ത്രിമാർ യോഗശേഷം നന്ദി പറഞ്ഞു. ഇൗജിപ്ത് തലസ്ഥാനെത്ത തഹ്രീർ കൊട്ടാരത്തിലായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.