ബഖാലകൾ നൂറ് ശതമാനം സ്വദേശിവത്കരിക്കും: തൊഴിൽ മന്ത്രാലയം
text_fieldsറിയാദ്: സൗദിയിലെ ചില്ലറ വില്‍പന കടകളിലും ഉപഭോഗവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബഖാലകളിലെ നൂറ് ശതമാനം സ്വദേശിവത്കരണത്തിലൂടെ 20,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
മൊബൈല്‍ കടകളിലെ സ്വദേശിവത്കരണത്തിലൂടെ 8,000ലധികം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായ അനുഭവത്തില്‍ നിന്നാണ് മന്ത്രാലയത്തിെൻറ പുതിയ തീരുമാനം.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 171 തൊഴിലുകളില്‍ സ്വദേശിവത്കരണം നടത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ട്രാവല്‍, ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭാഗികമായ സ്വദേശിവത്കരണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 2018 ഓടെ ഈ മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകളിൽ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും അധികൃതർ വ്യക്തമാക്കി. 40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റൻറ് എ കാര്‍ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും. 5000 പേര്‍ക്ക് ഇതിലൂടെ അധികം ജോലി നല്‍കാനാവും. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിെൻറ ആദ്യപടി അല്‍ഖസീം മേഖലയില്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മലയാളികൾ ഉൾപെടെ ആയിരക്കണക്കിന് വിദേശികളാണ് സൗദിയിൽ ചില്ലറവിൽപനമേഖലയിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.