Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫി​െൻറ തണുപ്പിൽ ...

ത്വാഇഫി​െൻറ തണുപ്പിൽ  പെരുന്നാളാഘോഷിക്കാൻ സന്ദർശകരൊഴുകുന്നു

text_fields
bookmark_border
ത്വാഇഫി​െൻറ തണുപ്പിൽ  പെരുന്നാളാഘോഷിക്കാൻ സന്ദർശകരൊഴുകുന്നു
cancel

ത്വാഇഫ്​: പെരുന്നാളാഘോഷിക്കാൻ ത്വാഇഫിലേക്ക്​ സന്ദർശക പ്രവാഹം. പരിസര പ്രദേശങ്ങളിൽ നിന്ന്​ കുടുംബ സമേതവും അല്ലാതെയും സ്വദേശികളും വിദേശികളുമായി നിരവധി ആളുകളാണ്​ ത്വാഇഫി​ലെത്തുന്നത്​​. രാജ്യത്തി​​​െൻറ പല ഭാഗങ്ങളിലും ചൂട്​ കൂടിയതോടെ അവധിക്കാലം ത്വാഇഫി​​​​െൻറ കുളിരിൽ കഴിച്ചു കൂട്ടൂകയാണിവർ. പെരുന്നാൾ അവധി ദിവസങ്ങളിൽത്വാഇഫിലെത്തുന്നവരുടെ തിരക്ക്​ കണക്കിലെടുത്ത്​ മുനിസിപ്പാലിറ്റിയും ടൂറിസം വകുപ്പും ആവശ്യമായ ഒരുക്കങ്ങൾ നേര​െത്ത പൂർത്തിയാക്കിയിട്ടുണ്ട്​. അൽറുദഫ്​ ഉല്ലാസ കേന്ദ്രം, നസീമിലെ കിങ്​ അബ്​ദുല്ല ഉല്ലാസ കേന്ദ്രം, ഹവിയയിലെ ഫൈസലിയ ഗാർഡൻ എന്നീ  മൂന്ന്​ സ്​ഥലങ്ങളിലാണ്​ പെരുന്നാൾ ആഘോഷം ഒരുക്കിയിരിക്കുന്നത്.  നിരവധി ആളുകളാണ്​ ഇൗ ​കേന്ദ്രങ്ങളി​ലെത്തികൊണ്ടിരിക്കുന്നത്​. ഏറ്റവും കൂടുതലാളുകൾ എത്തുന്നത്​ അൽറുദഫ്​ ഉല്ലാസ കേന്ദ്രത്തിലാണ്​. നാടൻ കലാപരിപാടികളും വിവിധതരം മൽസരങ്ങളും സാംസ്​കാരിക വി​നോദ പരിപാടികളും ഇൗദിനോടനുബന്ധിച്ച്​  ഒരുക്കിയിട്ടുണ്ട്​.  ഉല്ലാസ കേന്ദ്രങ്ങളിലെ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശുചീകരണത്തിനും മുനിസിപ്പാലിറ്റി കൂടുതലാളുകളെ  നിയോഗിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebration
News Summary - -
Next Story