ജിദ്ദയില്‍ മലയാളി ബാലനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
text_fieldsജിദ്ദ: ജിദ്ദയില്‍ മലയാളി ബാലനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. അസീസിയയിലെ മതപാഠശാലയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പത്തര വയസുള്ള ആണ്‍കുട്ടിയെ പൊലീസ് വേഷം ധരിച്ചയാള്‍ തട്ടിക്കൊണ്ടുപോവന്‍ ശ്രമിച്ചത്.
താമസരേഖ ആവശ്യപ്പെട്ടപ്പോള്‍ തന്‍െറ പക്കലില്ളെന്നും പിതാവാണ് രേഖ സൂക്ഷിക്കുന്നതെന്നും കുട്ടി മറുപടി പറഞ്ഞു. രേഖയില്ളെങ്കില്‍ വാഹനത്തില്‍ കയറണമെന്ന് ആവശ്യപ്പെട്ടു.
കുട്ടി കരയാന്‍ ശ്രമിച്ചപ്പോള്‍ വായും മുക്കും അടച്ചു പിടിച്ചു. പിടിവലിക്കിടയില്‍ ശബ്ദം കേട്ട് ആളുകള്‍ ഓടിയത്തെിയപ്പോള്‍ കുട്ടി അര്‍ധബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുകയായിരുന്നു.
അക്രമി അപ്പോഴേക്കും രക്ഷപ്പെട്ടു. ഒരു കെട്ടിടത്തിന്‍െറ മറവില്‍ അധികമാരും ശ്രദ്ധിക്കാത്തിടത്താണ് സംഭവം നടന്നത്. അല്‍പനേരം പിടിവലി നടന്നതായി കുട്ടി പോലീസിന് മൊഴി നല്‍കി. പോലീസ് പ്രതിക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം കുട്ടി മാനസികമായി തളര്‍ന്നിരിക്കയാണെന്ന് കോഴിക്കോട് വടകര സ്വദേശിയായ പിതാവ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സിലിങ് നടത്തുകയാണിപ്പോള്‍. പീഡിപ്പിക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.
ഉമ്മയുടെ സഹായത്തോടെ കുട്ടി റോഡ് മുറിച്ചു കടന്ന ശേഷമാണ് തൊട്ടടുത്ത പതപഠനകേന്ദ്രത്തിലേക്ക് തനിച്ച് പോയത്. അക്രമി കുട്ടിയെ നേരത്തെ നിരീക്ഷിച്ച് പിന്‍തുടരുകയായിരുന്നു എന്ന് കരുതുന്നു. സമാനമായ സംഭവം ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മക്കളെ സ്കൂളിലയക്കാന്‍ ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങുന്ന അമ്മമാരെ അക്രമികള്‍ പിന്തുടര്‍ന്ന സംഭവങ്ങള്‍ നേരത്തെ ശറഫിയ മേഖലയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.