Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 1:33 PM IST Updated On
date_range 30 Nov 2017 1:33 PM ISTനിതാഖാത്ത്: ഭിന്നശേഷിക്കാരുടെ പരിഗണന രണ്ടായി ചുരുക്കി
text_fieldsbookmark_border
റിയാദ്: നിതാഖാത്തില്‍ ഭിന്നശേഷിക്കാരുടെ (വികലാംഗർ) നിയമന വ്യവസ്ഥയിൽ ഭേദഗതി. സ്വദേശിയായ ഒരു ഭിന്നശേഷിക്കാരെൻറ നിയമനത്തിന് ഇനി രണ്ടു സ്വദേശികളെ നിയമിച്ച പരിഗണനയാകും ലഭിക്കുക. നേരത്തെ ഇത് നാലായിരുന്നു. പുതിയ വ്യവസ്ഥ ഡിസംബർ 19 ന് പ്രാബല്യത്തിൽ വരും. ഇത് രണ്ടുവർഷം തുടരും. 2019 അവസാനത്തോടെ ഭിന്നശേഷിക്കാരുടെ നിയമനത്തിന് പ്രത്യേകം പരിഗണന ഉണ്ടാകില്ല.
നിതാഖാത്ത് പ്രാബല്യത്തില്‍ വന്ന 2011 മുതല്‍ തൊഴിൽ മന്ത്രാലയത്തിെൻറ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഭിന്നശേഷിക്കാരുടെ നിയമനത്തിന് നാല് പേരുടെ പരിഗണന നല്‍കിയിരുന്നത്.
എന്നാല്‍ സൗദി തൊഴില്‍ വിപണിയുടെ പുരോഗതിയും പാകപ്പെട്ട സാഹചര്യവും വിലയിരുത്തുമ്പോള്‍ തുടക്കത്തില്‍ നല്‍കിയ പ്രത്യേക പരിഗണനയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തിയത്. ഭിന്നശേഷിക്കാരെ ജോലിക്ക് നിയമിച്ച സ്ഥാപനങ്ങള്‍ രണ്ട് പേരുടെ പരിഗണന ലഭിക്കാന്‍ പ്രത്യേകം അപേക്ഷിക്കണമെന്ന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 19ഓടെ അവസാനിക്കുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story