റിയാദ് മെട്രോ സ്റ്റേഷന് പേരുകള്‍ വിലക്ക് വാങ്ങാന്‍ 70 കമ്പനികള്‍ രംഗത്ത്
text_fieldsറിയാദ്: റിയാദ് മെട്രോയുടെ സ്റ്റേഷന് പേരുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിെൻറ ഭാഗമായി പ്രമുഖ കമ്പനികളില്‍ നിന്ന് അധികൃതര്‍ ടെണ്ടര്‍ ക്ഷണിച്ചു. ഇതിനായി റിയാദ് സിറ്റി െഡവലപ്മെൻറ് അതോറിറ്റി 70 കമ്പനികള്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശമുണ്ട്.
സാമ്പത്തിക ശേഷിയുള്ള പ്രമുഖ കമ്പനികളെയാണ് അതോറിറ്റി സമീപിച്ചത്. എയര്‍ലൈന്‍ , ടെലികോം, പെട്രോളിയം, പെട്രോകെമിക്കല്‍, ബാങ്കുകള്‍, പ്രമുഖ ഷോപ്പിങ് സെൻററുകള്‍ എന്നിവയാണ് അതോറിറ്റിയുടെ പട്ടികയിലുള്ളത്. സൗദിയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള, പത്ത് വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവെക്കാന്‍ സന്നദ്ധതയും സാമ്പത്തിക ശേഷിയുമുള്ള കമ്പനികളെയാണ് പരിഗണിക്കുക.
കരാര്‍ കാലം പിന്നീട് പുതുക്കാവുന്നതാണ്. സ്ഥാപനങ്ങളുടെ പേരിലല്ലാതെ വ്യക്തികളുടെ പേരില്‍ സ്റ്റേഷന് അനുവദിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. സൗദി വിഷന്‍ 2030െൻറ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാദ് മെട്രോ സ്റ്റേഷനുകളുടെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നത്.
കിങ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്സ്പോര്ട്ടേഷന് പദ്ധതിയുടെ ഭാഗമായി പണിപൂര്‍ത്തിയാവുന്ന, ആറ് ലൈനുകളുള്ള റിയാദ് മെട്രോ 2019ല്‍ കമ്മീഷന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.