Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കാലാവസ്​ഥ ഇനി...

സൗദി കാലാവസ്​ഥ ഇനി ‘മതീർ’ പ്രവചിക്കും

text_fields
bookmark_border
സൗദി കാലാവസ്​ഥ ഇനി ‘മതീർ’ പ്രവചിക്കും
cancel
ജിദ്ദ: മുനിസിപ്പൽ, നഗരകാര്യ മന്ത്രാലയത്തി​​െൻറ അത്യാധുനിക കാലാവസ്​ഥ നിരീക്ഷണ സംവിധാനം സൗദിയിൽ പ്രാബല്യത്തിൽ വന്നു. ‘മതീർ’ എന്ന പേരിലുള്ള ഹൈടെക്​ സംവിധാനം അറബ്​ മേഖലയിൽ ഇതാദ്യമായാണ്​ സ്​ഥാപിക്കുന്നത്​. മഴ, വെള്ളപ്പൊ​ക്കം, മഞ്ഞുവീഴ്​ച, കൊടുംചൂട്​, കാലാവസ്​ഥ വ്യതിയാനം തുടങ്ങിയവ വളരെ നേരത്തെ അറിയാനും അതനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കാനും അധികാരികൾക്ക്​ ഇതുവഴി സാധിക്കും. 
സാറ്റലൈറ്റുകൾ, പ്രാദേശിക, അന്തർദേശീയ കാലാവസ്​ഥ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച്​ കൃത്യമായ കാലാവസ്​ഥ പ്രവചനം നടത്തുകയാണ്​ മതീർ ചെയ്യുക. വിവിധ കേ​ന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച്​ അടുത്ത അഞ്ചുദിവസത്തേക്കുള്ള അന്തരീക്ഷത്തെ വ്യത്യസ്​ത ജാ​​ഗ്രതാ തോതിൽ അടയാളപ്പെടുത്തും. മഞ്ഞ, ചുവപ്പ്​ നിറങ്ങൾ അതീവ ജാഗ്രതയെ സൂചിപ്പിക്കുന്നു. അഞ്ചുദിവസത്തെ ഒാരോ മണിക്കൂറും ഇൗ രീതിയിൽ രേഖപ്പെടുത്തും. അന്തരീക്ഷ താപനില, കാറ്റി​​െൻറ വേഗം, ദിശ, മഴയുടെ തോത്​, മൂടൽമഞ്ഞ്​, മേഘം, ഹ്യുമിഡിറ്റി എന്നിവ കൃത്യമായി അഞ്ചുദിവസം മു​േമ്പ അറിയാനാകും. ഇടിമിന്നലി​​െൻറയും മറ്റും ദിശയും തീവ്രതയും റഡാറുകൾ ഉപയോഗിച്ചും കണ്ടെത്താനാകും. 
മതീർ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ 286 സെക്രട്ടറിയേറ്റുകളിലും മുനിസിപ്പാലിറ്റികളിലും കൈമാറും. പ്രാദേശികമായും ദേശീയ തലത്തിലും മുൻകരുതലുകൾ സ്വീകരിക്കാൻ ഇതുവഴി സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi weather
News Summary - -
Next Story