2023 അറബി കവിതാവർഷം: സൗദിയിൽ വൈവിധ്യമാർന്ന പരിപാടികൾ തുടരുന്നു
text_fieldsയാംബു: സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ച ‘2023 അറബി കവിതാവർഷം’ ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ തുടരുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അറബ് സംസ്കാരത്തിൽ വമ്പിച്ച സ്വാധീനമുണ്ടാക്കിയ അറബ് കവിതയെ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുവാനും കവികളെ ആദരിക്കുവാനും അറബി കവിത ഉണ്ടാക്കിയ സ്വാധീനം സമൂഹത്തിൽ പ്രചാരണം നടത്തുവാനും ലക്ഷ്യംവെച്ചാണ് സൗദി ഈ വർഷം കവിതയുടെ വർഷമായി ആചരിക്കുന്നത്.
അറബ് ലോകത്തെ കാവ്യരംഗം അറബ് സംസ്കാരത്തിൽ ചെലുത്തിയ സ്വാധീനം ഏറെയാണ്. അറബ് കവിതകളുടെ പ്രചാരണവും അവ സമൂഹത്തിൽ ഉണ്ടാക്കിയ വിപ്ലവങ്ങൾ പുതു തലമുറക്ക് പകർത്തുവാനും ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഈ വർഷത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഭാഗങ്ങളിൽ ആസൂത്രണം ചെയ്യുന്നത്. വിവിധ സർക്കാർ അതോറിറ്റികളുടെയും സന്നദ്ധ സംഘങ്ങളുടെയും കീഴിൽ വിവിധ സംഗമങ്ങളും കവിയരങ്ങുകളും ചർച്ച പരിപാടികളും പ്രദർശനങ്ങളും ഒരുക്കുന്നുണ്ട്. യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ സോഷ്യൽ സർവിസ് വകുപ്പ് കവിതാ വർഷാചരണത്തോടനുബന്ധിച്ച് പ്രദേശത്തെ കവികളെയും സാഹിത്യാസ്വാദകരെയും ഒരുമിച്ചുചേർത്ത് ചർച്ചാ സംഗമവും കൗൺസിൽ ക്ലാസും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി https://forms.gle/6NaMk6wCGYSmamuh7 എന്ന ലിങ്ക് ഉപയോഗപ്പെടുത്തി പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ള ആളുകൾ പേര് രജിസ്റ്റർ ചെയ്യാനും റോയൽ കമീഷൻ അതോറിറ്റി അറിയിച്ചു ‘നിങ്ങൾ എഴുത്തുകാരനോ കവിയോ സാഹിത്യ രംഗത്ത് പ്രവർത്തിക്കുകയോ സാഹിത്യാസ്വാദകനോ ആണെങ്കിൽ പേര് രജിസ്റ്റർ ചെയ്യുക’ എന്ന സന്ദേശം നൽകിയാണ് ബന്ധപ്പെട്ടവർ സംഗമത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നതെന്നും യാംബു റോയൽ കമീഷൻ സോഷ്യൽ സർവിസ് വകുപ്പ് അധികൃതർ അറിയിച്ചു. യാംബു പ്രദേശത്തെ കവികളെയും സാഹിത്യ, കവിതാസ്വാദകരെയും ഒരുമിച്ചു സംഘടിപ്പിക്കുന്ന സംഗമം ഏറെ ശ്രദ്ധേയമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.