Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2023 അ​റ​ബി...

2023 അ​റ​ബി ക​വി​താ​വ​ർ​ഷം: യാം​ബു​വി​ൽ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യും കാ​വ്യ​സ​ന്ധ്യ​യും

text_fields
bookmark_border
2023 അ​റ​ബി ക​വി​താ​വ​ർ​ഷം: യാം​ബു​വി​ൽ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യും കാ​വ്യ​സ​ന്ധ്യ​യും
cancel
camera_alt

അ​റ​ബി ക​വി​താ​വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി

യാം​ബു: സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം 2023 അ​റ​ബി ക​വി​താ​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും കാ​വ്യോ​ത്സ​വ​ങ്ങ​ളും തു​ട​രു​ന്നു. കാ​ൽ​പ​നി​ക ക​വി​യെ​ന്ന നി​ല​യി​ൽ വി​ശ്രു​ത​നാ​യി മാ​റി​യ ഇം​റു​ൽ ഖൈ​സ് തു​ട​ങ്ങി​യ പ്രാ​ചീ​ന അ​റേ​ബ്യ​ൻ ക​വി​ക​ളു​ടെ ജീ​വി​ത​വും കാ​വ്യ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​ക്കി കാ​വ്യ​നാ​ട​ക​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ച​ർ​ച്ചാ​സം​ഗ​മ​ങ്ങ​ളും രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സാ​മൂ​ഹി​ക​സേ​വ​ന വ​കു​പ്പി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം റോ​യ​ൽ ക​മീ​ഷ​ൻ ടെ​ക്‌​നി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘മ​ജ്‌​ലി​സ് കാ​ഫി​യ ലി ​ഷി​ഹ്‌​രി​ൽ അ​റ​ബി’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യും കാ​വ്യ​സ​ന്ധ്യ​യും ശ്ര​ദ്ധേ​യ​മാ​യി. പ്ര​മു​ഖ ക​വി​ക​ളാ​യ റാ​സി​ൻ അ​ൽ​സ​ല​മി, അ​ബ്​​ദു​ല്ല അ​ൽ​ജു​ഹാ​നി, പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ബ​ന്ദ​ർ അ​ൽ​കാ​ഷി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. യാം​ബു​വി​ലെ ക​വി​ക​ളും സാ​ഹി​ത്യ, ക​വി​താ​സ്വാ​ദ​ക​രു​മാ​യ ധാ​രാ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

അ​റ​ബ് സം​സ്‌​കാ​ര​ത്തി​​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ അ​റ​ബ് ക​വി​ത​യെ സ​മൂ​ഹ​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​റ​ബ് ച​രി​ത്ര​ത്തി​​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ൽ അ​റ​ബ് ക​വി​ക​ളും അ​വ​രു​ടെ ജ​ന​പ്രി​യ​മാ​യ ക​വി​ത​ക​ളും ചെ​ലു​ത്തി​യ സ്വാ​ധീ​നം പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ത്താ​നും ല​ക്ഷ്യം​വെ​ച്ചാ​ണ് സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷം ക​വി​ത​യു​ടെ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

അ​റ​ബി ക​വി​ത​യു​ടെ മ​ഹി​ത​മാ​യ ച​രി​ത്ര​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും മ​നു​ഷ്യ നാ​ഗ​രി​ക​ത​യി​ലെ നാ​ൾ​വ​ഴി​ക​ളി​ൽ അ​റ​ബ് ക​വി​ക​ളും ക​വി​ത​ക​ളും ചെ​ലു​ത്തി​യ സ്വാ​ധീ​നം സ​മൂ​ഹ​ത്തി​ന് പ​ക​ർ​ത്താ​നും അ​റ​ബി ക​വി​താ​വ​ർ​ഷം​കൊ​ണ്ട് അ​ധി​കൃ​ത​ർ ല​ക്ഷ്യം​വെ​ക്കു​ന്നു. സൗ​ദി​യി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും കാ​വ്യ​രം​ഗം ഇ​പ്പോ​ഴും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​നാ​ൽ രാ​ജ്യം ഈ ​വ​ർ​ഷം അ​റ​ബി ക​വി​താ​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തും അ​തു​വ​ഴി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും ഏ​റെ ഫ​ലം​ചെ​യ്യു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cultural Program2023 Year of Arabic PoetryPoetry Evening
News Summary - 2023 Year of Arabic Poetry: Cultural Program and Poetry Evening at Yambu
Next Story