Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2034 ഫി​ഫ...

2034 ഫി​ഫ ലോ​ക​ക​പ്പ്​; സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

text_fields
bookmark_border
2034 ഫി​ഫ ലോ​ക​ക​പ്പ്​; സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
cancel
camera_alt

ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളി​ൽ

ഒ​പ്പു​വെ​ക്കു​ന്ന സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

റി​യാ​ദ്​: 2034 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൗ​ദി അ​റേ​ബ്യ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.​ ലോ​ക രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട്​ പൊ​തി​ഞ്ഞു. ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ഇ​വ​ന്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഉ​യ​ർ​ന്ന അ​ന്ത​ർ​ദേ​ശീ​യ പ​ദ​വി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​​ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഭ​ര​ണ​ത​ല​വ​ന്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​വ​ർ അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​ർ​ന്നു. ഈ ​ആ​ഗോ​ള കാ​യി​ക​മേ​ള​ക്ക്​ നേ​തൃ​ത്വം ന​ൽ​കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി സൗ​ദി അ​റേ​ബ്യ നി​ര​ന്ത​രം ന​ട​ത്തി​യ മി​ക​ച്ച ശ്ര​മ​ങ്ങ​ളെ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ പ്ര​ശം​സി​ച്ചു. കാ​യി​ക രം​ഗ​ത്ത് പ്ര​ത്യേ​കി​ച്ചും പൊ​തു​വെ എ​ല്ലാ വി​ക​സ​ന മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളും വി​ജ​യ​വും കൈ​വ​രി​ക്ക​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

അ​ന്താ​രാ​ഷ്‌​ട്ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്​ ആ ​രാ​ജ്യ​ത്തി​നു​ള്ള ഉ​യ​ർ​ന്ന അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തെ​യും അ​ത്ത​രം അ​ന്താ​രാ​ഷ്ട്ര ഇ​വ​ൻ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ശേ​ഷി​യെ​യും അ​നു​ഭ​വ​സ​മ്പ​ത്തി​നെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന്​ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ​അ​ഹ​മ്മ​ദ് അ​ൽ​ജാ​ബ​ർ അ​ൽ​സ​ബാ​ഹ്​ പ​റ​ഞ്ഞു. ഇ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്. അ​ർ​ഹ​ത​ക്കു​ള്ള ബ​ഹു​മ​തി​യാ​ണ്. ഈ ​വി​ശി​ഷ്​​ട നേ​ട്ടം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കും എ​ല്ലാ സ​ഹോ​ദ​ര സൗ​ഹൃ​ദ അ​റ​ബ്, ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ​ക്കും അ​ഭി​മാ​ന​മാ​ണ്. ഈ ​പ്ര​ധാ​ന അ​ന്താ​രാ​ഷ്‌​ട്ര കാ​യി​ക​മേ​ള​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​ക്ക്​ വി​ജ​യം നേ​രു​ന്നു. ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ന​ല്ല ആ​രോ​ഗ്യ​വും ക്ഷേ​മ​വും ആ​ശം​സി​ക്കു​ന്നു. രാ​ജ്യ​ത്തി​ന് എ​ല്ലാ ഔ​ന്ന​ത്യ​വും കൂ​ടു​ത​ൽ സ​മൃ​ദ്ധി​യും നേ​രു​ന്നു​വെ​ന്നും കു​വൈ​ത്ത്​ അ​മീ​ർ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​താ​നി​യും ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​നും സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും കി​രീ​ടാ​വ​കാ​ശി​യെ​യും അ​ഭി​ന​ന്ദി​ച്ചു. ഈ ​പ്ര​ധാ​ന ആ​ഗോ​ള ഇ​വ​ന്റി​ന്​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ജോ​ർ​ഡ​നും മ​റ്റെ​ല്ലാ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കും അ​ഭി​മാ​ന​മാ​ണെ​ന്ന്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. സൗ​ദി അ​ല​ങ്ക​രി​ക്കു​ന്ന വി​ശി​ഷ്​​ട പ​ദ​വി​യു​ടെ സാ​ക്ഷ്യ​മാ​ണി​ത്. ലോ​ക​ക​പ്പി​നു​ള്ള ആ​തി​ഥേ​യ​ത്വം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ കി​രീ​ടാ​വ​കാ​ശി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​ർ​ഡ​ൻ രാ​ജാ​വ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അ​റ​ബ് പാ​ർ​ല​മെൻറ് സ്​​പീ​ക്ക​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ യ​മാ​ഹി​യും ഊ​ഷ്മ​ള​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആം​ശ​സ​ക​ളും നേ​ർ​ന്നു. ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള വി​ജ​യം ഒ​രു അ​റ​ബ് വി​ജ​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്ന്​ അ​റ​ബ്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര രം​ഗ​ത്ത് സൗ​ദി കൈ​ക്കൊ​ള്ളു​ന്ന സു​പ്ര​ധാ​ന സ്ഥാ​ന​വും പ്ര​ധാ​ന ആ​ഗോ​ള ഇ​വ​ൻ​റു​ക​ൾ, പ്ര​ത്യേ​കി​ച്ച് കാ​യി​ക മേ​ഖ​ല​യി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ ആ ​രാ​ജ്യ​ത്തി​നു​ള്ള പ്ര​ധാ​ന പ​ങ്കും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഈ ​ആ​ഗോ​ള ഇ​വ​ൻ​റ് കാ​ര്യ​ക്ഷ​മ​മാ​യും സ​മ​ർ​ഥ​മാ​യും ന​ട​ത്തു​ന്ന​തി​നും മാ​ന്യ​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ​യു​ടെ ക​ഴി​വി​ലും സ​ന്ന​ദ്ധ​ത​യി​ലും അ​ൽ​യ​മാ​ഹി പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ഈ ​രം​ഗ​ത്ത്​ സൗ​ദി ആ​സ്വ​ദി​ക്കു​ന്ന മ​ഹ​ത്താ​യ ക​ഴി​വു​ക​ളെ പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും അ​ൽ​യ​മാ​ഹി പ​റ​ഞ്ഞു.

2034 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ഭി​മാ​ന​ക​ര​മാ​യ അ​ന്താ​രാ​ഷ്​​ട്ര പ​ദ​വി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന്​ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി പ​റ​ഞ്ഞു. പ്ര​ധാ​ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലെ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വ്, ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലെ മി​ക​വ്, ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഗോ​ള ഇ​വ​ൻ​റു​ക​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നു​ള്ള അ​തി​മോ​ഹ​മാ​യ ഭാ​വി കാ​ഴ്ച​പ്പാ​ട് എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നും അ​ൽ​ബു​ദൈ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsFIFA World Cup 2034
News Summary - 2034 FIFA World Cup; Saudi Arabia
Next Story