2034 ലോകകപ്പ് സൗദിയുടെ നേട്ടം അറബികളുടെ വിജയം
text_fieldsറിയാദ്: 2034 ലോകകപ്പ് ഫുട്ബാൾ നടത്താനുള്ള യോഗ്യതകളുടെ കാര്യത്തിൽ സൗദി അറേബ്യയുടെ മൂല്യനിർണയ സ്കോർ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് എല്ലാ അറബികളുടെയും വിജയമാണെന്ന് അറബ് പാർലമെന്റ്. ഈ ആഗോള ഇവന്റ് കാര്യക്ഷമമായും മാന്യമായും സംഘടിപ്പിക്കാനുള്ള സൗദിയുടെ കഴിവിൽ അറബ് പാർലമെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2034 ലോകകപ്പിനുള്ള സൗദി ബിഡിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് ലഭിച്ചത് സുപ്രധാന അന്താരാഷ്ട്ര ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ എല്ലാ അറബികൾക്കുമുള്ള ഒരു വിജയമായാണ് വിലയിരുത്തുന്നതെന്ന് അറബ് പാർലമെൻറ് സ്പീക്കർ മുഹമ്മദ് അഹമ്മദ് അൽ യമാഹി പറഞ്ഞു. കായികമുൾപ്പെടെ എല്ലാ മേഖലകളിലും സൗദി കൈവരിച്ച നേട്ടങ്ങളുടെ റെക്കോർഡിലേക്ക് ഇത് പുതിയ നേട്ടമാണെന്നും അൽയമാഹി പറഞ്ഞു.
‘സൗദി വിഷൻ 2030’നുള്ളിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പരിധിയില്ലാത്ത പിന്തുണ കൊണ്ടാണിതെന്നും അൽയമാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.