2034 ലോകകപ്പ്: അനുമോദന സമ്മേളനം സംഘടിപ്പിച്ച് റിയാദ് ടാക്കീസ്
text_fieldsറിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ യോഗ്യത നേടിയതിൽ ഭരണാധികാരികളെ അനുമോദിച്ച് റിയാദ് ടാക്കീസ്.
റിയാദ് ഹറാജ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ രാജ്യത്തെ ലോക ഫുട്ബാളിന്റെ നെറുകയിലേക്കെത്തിച്ച ഭരണാധികാരികൾക്ക് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചു. അന്നം തരുന്ന നാടിന്റെ സന്തോഷത്തിൽ റിയാദ് ടാക്കീസും പങ്കുചേർന്നു.
റിയാദ് ടാക്കീസ് പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്കൽ ആമുഖഭാഷണം നടത്തി. ഉപദേശക സമിതി അംഗം നവാസ് ഒപ്പീസ്, കോഓഡിനേറ്റർ ഷൈജു പച്ച, മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ, അൻവർ ഇടുക്കി, ഐ.ടി കൺവീനർ ഇ.കെ. ലുബൈബ്, ജോ.ട്രഷറർ സോണി ജോസഫ്, ജോ. സെക്രട്ടറി വരുൺ കണ്ണൂർ, എക്സി.അംഗങ്ങളായ സജീർ സമദ്, സുൽഫി കൊച്ചു, എൽദോ വയനാട്, പ്രദീപ് കിച്ചു, ഷിജു ബഷീർ, നസീർ അൽഹൈർ, ഉമറലി അക്ബർ എന്നിവർ സംസാരിച്ചു.
സ്വദേശികൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് ടാക്കീസ് സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. അൽ മദീന ഹൈപ്പർമാർക്കറ്റ് പ്രതിനിധികളായ മഹർ, ഖാലിദ് വല്ലിയോട്, ബാസിൽ, ഫാറൂഖ് കൊവൽ, ഷഫീഖ് പാറയിൽ, ഷമീർ കല്ലിങ്കൽ, ബിനോയ് നൂറാ കാർഗോ, ഹരി കായംകുളം, അനസ് വള്ളികുന്നം എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. തുടർന്ന് മധുര വിതരണവും നടന്നു.
ചടങ്ങിൽ ഒട്ടേറെ മലയാളികൾ ഭാഗമായി, പ്രകാശം കൊണ്ട് വിസ്മയം തീർത്ത നൂർ അൽ റിയാദ് ഫെസ്റ്റിവലിൽ ഗിന്നസ് വേൾഡ് റെക്കോഡ് ഉൾപ്പെടെ ലഭിച്ച രണ്ട് ആർട്ട് വർക്കുകളടക്കം, 60ലധികം പ്രകാശ കലാസൃഷ്ടികൾക്ക് ചുക്കാൻ പിടിച്ചവരിൽ ഒരാളായ റിയാദ് ടാക്കീസ് പ്രസിഡൻറ് ഷഫീഖ് പറയിലിനെ ചടങ്ങിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.