Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right25ാമ​ത് ലേ​ൺ ദി...

25ാമ​ത് ലേ​ൺ ദി ​ഖു​ർ​ആ​ൻ ദേ​ശീ​യ സം​ഗ​മ​ത്തി​ന് റി​യാ​ദി​ൽ പ്രൗ​ഢോ​ജ്വ​ല സ​മാ​പ​നം

text_fields
bookmark_border
25th Learn The Quran
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന 25-മ​ത് ലേ​ൺ ദി ​ഖു​ർ​ആ​ൻ ദേ​ശീ​യ സം​ഗ​മ​ത്തി​ൽ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് കാ​യ​ക്കൊ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

റി​യാ​ദ്: ദ​അ്‌​വ ആ​ൻ​ഡ് അ​വൈ​ർ​ന​സ് സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച 25ാമ​ത് ലേ​ൺ ദി ​ഖു​ർ​ആ​ൻ ദേ​ശീ​യ സം​ഗ​മ​ത്തി​ന് പ്രൗ​ഢോ​ജ്വ​ല സ​മാ​പ​നം. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും ലേ​ൺ ദി ​ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളും ഇ​സ്ലാ​ഹീ സെ​ന്‍റ​ർ പ്ര​തി​നി​ധി​ക​ളും രാ​വി​ലെ മു​ത​ൽ ന​ട​ന്ന ദേ​ശീ​യ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. റി​യാ​ദി​ലെ അ​ൽ​മ​നാ​ഖ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ​ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും, സ​മ്മാ​ന​ദാ​ന​വും ദ​അ്‌​വ ആ​ൻ​ഡ് അ​വൈ​ർ​ന​സ് സൊ​സൈ​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ് ഡോ. ​ഇ​ബ്രാ​ഹിം യ​ഹി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ക്തി​ജീ​വി​ത​ത്തി​ലും, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും, കു​ടും​ബ ജീ​വി​ത​ത്തി​ലും ത​ന​താ​യ ഇ​സ്ലാ​മി​ക സം​സ്കാ​രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ന​ന്മ​ക​ളി​ൽ മാ​തൃ​ക​യാ​കു​വാ​ൻ ഓ​രോ വ്യ​ക്തി​ക്കും സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് കാ​യ​ക്കൊ​ടി, ജാ​മി​അ ന​ദ​വി​യ ഡ​യ​റ​ക്ട​ർ ആ​ദി​ൽ അ​ത്വീ​ഫ് സ്വ​ലാ​ഹി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലേ​ൺ ദി ​ഖു​ർ​ആ​ൻ ദേ​ശീ​യ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഖ​യ്യും ബു​സ്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ സ്വാ​ഗ​ത​വും അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഫി​ള് റാ​മി​ൻ യാ​ക്കൂ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. 2023 ലെ ​ലേ​ൺ ദി ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്ട്ര ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള കാ​ഷ് പ്രൈ​സു​ക​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് കീ​ഴി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ത്ഹ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക്ക് വ​ർ​ഷം കെ.​എ​ൻ.​എം അ​ഞ്ച്, ഏ​ഴ് പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ളെ​യും, ഹി​ഫ്ള് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും, സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അം​ജ​ദ് അ​ൻ​വാ​രി നേ​തൃ​ത്വം ന​ൽ​കി.

റി​യാ​ദി​ലെ ത​റാ​ഹി​ദ് ഇ​സ്തി​റാ​ഹ, അ​ൽ​മ​നാ​ഖ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് വേ​ദി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ന​ട​ന്ന വ​ള​ണ്ടി​യ​ർ മീ​റ്റി​ന് ക്യാ​പ്റ്റ​ൻ ഇ​ഖ്ബാ​ൽ വേ​ങ്ങ​ര നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ സം​ഗ​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. എം.​എ​സ്.​എം റി​യാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ടീ​നേ​ജ് ഗാ​ത​റി​ഗി​ന് ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന്, ആ​ദി​ൽ അ​ത്വീ​ഫ് സ്വ​ലാ​ഹി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഫ്സ​ൽ സ്വാ​ഗ​ത​വും, നാ​ദി​ർ ഹു​സൈ​ൻ, ന​ന്ദി​യും പ​റ​ഞ്ഞു. ലേ​ൺ ദി ​ഖു​ർ​ആ​ൻ ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ സ​ല​ഫി പ​റ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. 'കേ​ര​ള ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ ഇ​സ്ലാ​ഹി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തി​ൽ ബ​ഷീ​ർ സ്വ​ലാ​ഹി മ​ണ്ണാ​ർ​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​നൗ​ഷാ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഫി​ള് അ​ബ്ദു​സ​മീ​ഹ് ഖി​റാ​അ​ത്ത് ന​ട​ത്തി. 'ഫ്രോ​ലി​ക്ക്' ക​ളി​ത്ത​ട്ട് വേ​ദി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ബ​ത്ഹ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ അ​ധ്യാ​പി​ക, അ​ധ്യാ​പ​ക​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ബാ​സി​ൽ പു​ളി​ക്ക​ൽ, വാ​ജി​ദ്, ആ​ത്തി​ഫ് ബു​ഖാ​രി, നാ​ജി​ൽ, ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന്, വാ​ജി​ദ് ചെ​റു​മു​ക്ക്, മു​ജീ​ബ് ഇ​രു​മ്പു​ഴി, സി.​വി റ​ജീ​ന, റു​ക്സാ​ന, ന​സ്റി​ൻ, റം​ല, ജു​മൈ​ല, സി​ൽ​സി​ല, ഹ​ഫ്സ​ത്ത്, ന​ദാ ഫാ​ത്തി​മ, ദി​ൽ​ഷാ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Learn the QuranSaudi Arabia
News Summary - 25th Learn the Quran National Conference
Next Story