കോവിഡ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 28 മരണവും 1069 പുതിയ രോഗികളും
text_fields
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച 28 പേർ മരിച്ചു. പുതുതായി 1069 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1148 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 312924 ആയി. ഇതിൽ 287403 പേരും രോഗമുക്തി നേടി.
രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21708 ആയി കുറഞ്ഞു. ഇതിൽ 1576 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3813 ആയി ഉയർന്നു.
റിയാദ് 12, ജിദ്ദ 3, മക്ക 5, മദീന 1, ഹുഫൂഫ് 2, ഖത്വീഫ് 1, മുബറസ് 2, ദഹ്റാൻ 1, ജീസാൻ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലും റിയാദിലുമാണ്. രണ്ടിടത്തും 61. ജീസാനിൽ 59ഉം ഹാഇലിൽ 48ഉം ജിദ്ദയിൽ 43ഉം മക്കയിൽ 43ഉം ദഹ്റാനിൽ 36ഉം ബുറൈദയിൽ 32ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാജ്യത്ത് 60,195 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,974,119 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 952, ജിദ്ദ 807, മക്ക 625, ഹുഫൂഫ് 202, ത്വാഇഫ് 171, മദീന 128, ദമ്മാം 120, ബുറൈദ 76, തബൂക്ക് 59, അറാർ 53, ഹാഇൽ 45, ജീസാൻ 46, ഹഫർ അൽബാത്വിൻ 43, മുബറസ് 45, മഹായിൽ 32, ഖത്വീഫ് 31, സബ്യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ് 19, ഖമീസ് മുശൈത്ത് 19, അബഹ 17, ഖർജ് 17, ബീഷ 17, അൽഖുവയ്യ 17, ബെയ്ഷ് 17, ഖോബാർ 15, അബൂഅരീഷ് 15, അയൂൺ 12, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്മിയ 3, അൽബദാഇ 2, ദഹ്റാൻ 3, ഖുറായത് 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, അൽദായർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.