സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്നു കോടി റിയാൽ പിഴ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്നു കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ. പരിസ്ഥിതി സുരക്ഷസേനയാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പ്രകൃതിയും അതിലെ ആവാസവ്യവസ്ഥയും ജീവിവർഗങ്ങളും സംരക്ഷിക്കപ്പെടാൻ നിശ്ചയിച്ച മുഴുവൻ ചട്ടങ്ങളും എല്ലാവരും പാലിക്കണം.
വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടൽ, കൊല്ലൽ, തോലും ഇറച്ചിയും ഉൾപ്പെടെയുള്ളവയുടെ കച്ചവടം എന്നിവ കുറ്റകരമാണ്.
പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള നിയമലംഘനങ്ങളും ആക്രമണവും ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും പരിസ്ഥിതി സുരക്ഷസേന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.