30 ദിവസം നീണ്ടു നിൽക്കുന്ന സമൂഹ നോമ്പുതുറ; ഒരുക്കം പൂർത്തീകരിച്ച് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റര്‍
text_fieldsറിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും ബത്ഹ ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാവർഷവും റമദാൻ ഒന്ന് മുതൽ 30 വരെ നടത്തിവരുന്ന സമൂഹനോമ്പുതുറക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ ശാര റെയിലിലെ സെന്റർ ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപത്തെ സെന്റർ ഓഡിറ്റോറിയത്തിലുമാണ് ഈ വര്‍ഷം എല്ലാദിവസവും ജനകീയ ഇഫ്താർ.
ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അനുവാദത്തോടെയാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് സുൽഫിക്കർ (ചെയർമാൻ), അബ്ദുൽ വഹാബ് പാലത്തിങ്ങൽ (കൺവീനർ), ഇഖ്ബാൽ വേങ്ങര (വളൻറിയർ ക്യാപ്റ്റൻ), അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ്കുട്ടി കടന്നമണ്ണ (ദഅവ വിങ്ങ്), അഡ്വ. അബ്ദുൽ ജലീൽ, മൂസ തലപ്പാടി, സിഗബത്തുള്ള, ഹനീഫ് മാസ്റ്റർ, ഫൈസൽ കുനിയിൽ, നിസാർ അരീക്കോട്, മുജീബ് ഒതായി, അറഫാത്ത് കോട്ടയം, അഷ്റഫ് തലപ്പാടി എന്നിവർ ഉൾപ്പെട്ട 50 അംഗ സമിതിയാണ് രൂപവത്കരിച്ചത്.
ശുമൈസി ഇസ്ലാഹി സെന്ററിന് കീഴിൽ നടക്കുന്ന ദൈനംദിന ഇഫ്താറിന് അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ തിരുവനന്തപുരം, ഷുക്കൂർ ചേലാമ്പ്ര, കബീർ ആലുവ, അംജദ് അൻവാരി എന്നിവർ നേതൃത്വം നൽകും. റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവർത്തനമാരംഭിക്കും.
ഇസ്ലാമിക വിജ്ഞാന സദസ്സുകളും വിഷയാധിഷ്ഠിത പഠനക്ലാസുകളും സൗജന്യ പുസ്തക വിതരണവും മതവിജ്ഞാനങ്ങളിലുള്ള സംശയനിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും റമദാനിലെ മുഴുവൻ ദിനങ്ങളിലും നടക്കുന്ന ഇഫ്താറിലേക്ക് റിയാദിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ഇഫ്താർ ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റി പ്രബോധകൻ മുഹമ്മദ്കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.