മദീനക്കടുത്ത് തീർഥാടകർ സഞ്ചരിച്ച ബസ് കത്തി 30 ലേറെ മരണം
text_fieldsജിദ്ദ: മദീന മേഖലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതിലേറെ മ രണം. മദീനയിൽ നിന്ന് പുറപ്പെട്ട ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്തോനേഷ്യൻ തീർഥാടകരാണ് ബസിൽ കുടുതലുമെന്നാണ് അനൗ ദ്യോഗിക വിവരം.
ഹിജ്റ റോഡിൽ മദീനക്ക് 180 കിലോ മീറ്റർ അകലെയാണ് സംഭവം. മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപെടുകയായിരുന്നു.അപകടം നടന്നയുടനെ ബസിന് പൂർണമായും തീപിടിച്ച ു. 50 പേർ ബസിലുണ്ടായിരുന്നു.
35 പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. മരിച്ചവർ ഏത് രാജ്യക്കാരാെണന്ന് കൃത്യമായി അറിവായിട്ടില്ല. വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരാണെന്ന് റിപ്പോർട്ടുണ്ട്. അഞ്ച് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വാദി ഫറഅ്, അൽഹംന ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
അപകടമുണ്ടായ ഉടനെ പരിസരത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.