Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ അനധികൃതമായി...

റിയാദിൽ അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക ചിഹ്നങ്ങളും റാങ്കുകളും പിടികൂടി

text_fields
bookmark_border
സൈ​നി​ക ചി​ഹ്ന​ങ്ങ​ളും റാ​ങ്കു​ക​ളും
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സൈ​നി​ക ചി​ഹ്ന​ങ്ങ​ളും റാ​ങ്കു​ക​ളും

റി​യാ​ദ്​: സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും ത​യ്​​ക്കു​ന്ന​തി​നു​മു​ള്ള വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച്​ പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3,000 സൈ​നി​ക റാ​ങ്കു​ക​ളും ചി​ഹ്ന​ങ്ങ​ളും പി​ടി​കൂ​ടി.

റി​യാ​ദ് മേ​ഖ​ല​യി​ൽ സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തും തു​ന്നു​ന്ന​തും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ​സ​മി​തി​യാ​​ണ്​ ഇ​ത്ര​യും സൈ​നി​ക റാ​ങ്കു​ക​ളും ചി​ഹ്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ തു​ന്നി​യ ആ​റ്​ അ​ന​ധി​കൃ​ത ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്​​തു.

‘ഹൂ​റു​ബ്’​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളെ സ്ഥ​ല​ത്ത്​ നി​ന്ന്​ പി​ടി​കൂ​ടി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. സൈ​നി​ക വ​സ്​​ത്ര​ങ്ങ​ൾ തു​ന്നു​ന്ന മേ​ഖ​ല​യി​ലെ ലം​ഘ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും റി​യാ​ദ് മേ​ഖ​ല ഗ​വ​ർ​ണ​റു​ടെ​യും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റു​​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നാ​യു​ള്ള സ​മി​തി​ക്ക്​ കീ​ഴി​ൽ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.

നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യം, സ്​​റ്റേ​റ്റ് സെ​ക്യൂ​രി​റ്റി പ്ര​സി​ഡ​ൻ​സി, റി​യാ​ദ് മേ​ഖ​ല പൊ​ലീ​സ്, പാ​സ്‌​പോ​ർ​ട്ട്​ വ​കു​പ്പ്, മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി, റി​യാ​ദ് ലേ​ബ​ർ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMilitarySaudi Arabia News
News Summary - 3,000 military insignia and ranks illegally kept in Riyadh seized
Next Story