നാലു ദിവസത്തിനിടെ വാണിജ്യ മന്ത്രാലയത്തിന്റെ 3100 പരിശോധനകൾ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വ്യാപാര മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയം നാലു ദിവസത്തിനിടെ നടത്തിയത് 3100 പരിശോധനകൾ.
റമദാനിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യതയും മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷ്യഗോഡൗണുകൾ, മാർക്കറ്റുകൾ, വിൽപനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇത്രയും പരിശോധന നടത്തിയത്. പ്രാദേശിക വിപണികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിലകൂട്ടിയുള്ള വിൽപന, സാധനങ്ങളുടെ കാലാവധി, വില രേഖപ്പെടുത്തൽ തുടങ്ങിയവയും പരിശോധിക്കുന്നതിലുൾപ്പെടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.