കള്ളപ്പണ, കൈക്കൂലി കേസുകളിൽ 32 പേർ പിടിയിൽ
text_fieldsജിദ്ദ: കള്ളപ്പണം, കൈക്കൂലി കേസുകളിൽ സൗദിയിൽ വീണ്ടും നിരവധി പേർ അറസ്റ്റിൽ. വിദേശികളും സൗദി ഉദ്യോഗസ്ഥരും ബിസിനസുകാരുമായ 32 പേരാണ് പിടിയിലായത്. ബിനാമി ബിസിനസിലൂടെ നേടിയ പണം വിദേശത്തേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. ഇതിൽ മലയാളികൾ ഉൾപ്പെട്ടതായി സൂചനയുണ്ട്.
പ്രതികളിൽ 12 പേർ ബാങ്ക് ജീവനക്കാരാണ്. ഏഴ് ബിസിനസുകാരും ഒരു പൊലീസ് ഒാഫിസറും മറ്റ് അഞ്ച് സൗദി പൗരന്മാരും മലയാളികളടക്കം ഏഴ് വിദേശികളുമാണ് കൈക്കൂലി, വിദേശത്തേക്ക് കോടിക്കണക്കിന് പണം കടത്ത് എന്നീ കേസുകളിൽ പിടിയിലായതെന്ന് സൗദി അഴിമതിവിരുദ്ധ കമീഷൻ വ്യക്തമാക്കി. അജ്ഞാതമായ നിലയിൽ പണം നിക്ഷേപിക്കാനും രാജ്യത്തിന് പുറത്തേക്ക് അവ കടത്താനും അവസരമൊരുക്കുകയും അതിനായി കൈക്കൂലി വാങ്ങുകയും ചെയ്തതിനാണ് ബാങ്ക് ജീവനക്കാർ പിടിയിലായത്.
വിദേശികളും ബിസിനസുകാരുമായ ആളുകളിൽനിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. ഇവർക്കെതിരായ നിയമനടപടി സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് കമീഷൻ കൈക്കൊള്ളുന്നതെന്ന് വക്താവ് പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധന നടത്തി. കസ്റ്റംസിെൻറ സഹായത്തോടെ ഇറക്കുമതി ഇടപാടുകളും പരിശോധിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച അജ്ഞാത പണമായി 11.59 ശതകോടി റിയാലാണ് കണ്ടെത്തിയത്. അവ രാജ്യത്തിന് പുറത്തേക്ക് ട്രാൻസ്ഫർ ചെയ്തെന്നും അന്വേഷണത്തിൽ വ്യക്തമായി.
ബാങ്കിലേക്ക് പണം നിക്ഷേപിക്കാൻ പോകുേമ്പാഴാണ് അഞ്ച് സ്വദേശികളെ അറസ്റ്റ് ചെയ്തത്. 9.78 ദശലക്ഷം റിയാൽ ഇവരുടെ കൈവശമുണ്ടായിരുന്നു.ഇവരെ കൂടാതെ ഏഴ് ബിസിനസുകാർ, 12 ബാങ്ക് ജീവനക്കാർ, ഒരു മേഖലയിലെ പൊലീസ് ഒാഫിസർ, രണ്ട് വിദേശികൾ എന്നിവരെ വ്യാജരേഖയുണ്ടാക്കൽ, കൈക്കൂലി, തൊഴിൽ സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായ സാമ്പത്തിക നേട്ടമുണ്ടാക്കൽ, ബിനാമി, കള്ളപ്പണം തുടങ്ങിയ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്തതായും അഴിമതി വിരുദ്ധ കമീഷൻ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.