സൗദി അറേബ്യയിൽ 32 മരണവും 1257 രോഗികളും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് തിങ്കളാഴ്ച 32 പേർ മരിച്ചു. 3199 ആയി ആകെ മരണസംഖ്യ. റിയാദ് 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ് 10, മദീന 1, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ബെയ്ഷ് 1, ഉനൈസ 2, ബീഷ 3 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.
1257 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,89,947 ആയി. ഇതിൽ 33,270 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1824 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.
തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. തിങ്കളാഴ്ച 1439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,53,478 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി. 24 മണിക്കൂറിനിടെയുണ്ടായ 58,424 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി.
റിയാദിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 88. ദമ്മാമിൽ 65ഉം ഹുഫൂഫിൽ 63ഉം ഹാഇലിൽ 62ഉം ബുറൈദയിൽ 59ഉം മക്കയിൽ 58ഉം ജിദ്ദയിൽ 52ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 860, ജിദ്ദ 720, മക്ക 569, മദീന 118, ഹുഫൂഫ് 151, ത്വാഇഫ് 119, ദമ്മാം 108, ബുറൈദ 51, തബൂക്ക് 49, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, ഖത്വീഫ് 26, അറാർ 28, മുബറസ് 27, വാദി ദവാസിർ 20, മഹായിൽ 19, സബ്യ 17, അൽബാഹ 17, സകാക 15, അൽഖുവയ്യ 14, ഖർജ് 15, ഖോബാർ 14, ബെയ്ഷ് 13, അബഹ 10, അൽറസ് 11, ബീഷ 10, ഖമീസ് മുശൈത്ത് 8, ഉനൈസ 8, അൽമജാരിദ 8, അബൂഅരീഷ് 7, നജ്റാൻ 7, ഹുറൈംല 6, അയൂൺ 6, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.