Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ൺ​സ​ൾ​ട്ടി​ങ്​...

ക​ൺ​സ​ൾ​ട്ടി​ങ്​ മേ​ഖ​ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 35 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം

text_fields
bookmark_border
ക​ൺ​സ​ൾ​ട്ടി​ങ്​ മേ​ഖ​ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 35 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം
cancel

ജി​ദ്ദ: ക​ൺ​സ​ൾ​ട്ടി​ങ്​ മേ​ഖ​ല​യു​ടെ​യും അ​തി​ലെ തൊ​ഴി​ലു​ക​ളു​ടെ​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​യ​മ​പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. തീ​രു​മാ​നം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2023 ഏ​പ്രി​ൽ ആ​റ്​ മു​ത​ൽ​ ക​ൺ​സ​ൾ​ട്ടി​ങ്​ മേ​ഖ​ല​യി​ലെ 35 ശ​ത​മാ​നം ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും.

ക​ൺ​സ​ൾ​ട്ടി​ങ്​ മേ​ഖ​ല​യി​ലെ 61 സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ത്തി​െൻറ പ​രി​ധി​യി​ൽ​വ​രും. സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചു​വ​ടെ:

ക​മ്പ്യൂ​ട്ട​ർ, ധ​ന​കാ​ര്യം, നോ​ൺ സെ​ക്യൂ​രി​റ്റി സാ​മ്പ​ത്തി​ക​കാ​ര്യം, സ​കാ​ത്ത്, ആ​ദാ​യ നി​കു​തി, ലേ​ബ​ർ, സീ​നി​യ​ർ മാ​നേ​ജ്‌​മെൻറ്, സ്പോ​ർ​ട്സ്, അ​ക്കൗ​ണ്ടി​ങ്​, ബി​സി​ന​സ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ആ​സൂ​ത്ര​ണം, മാ​നേ​ജ്മെൻറ്, അ​ഗ്നി പ്ര​തി​രോ​ധം, സേ​ഫ്​​റ്റി എ​ൻ​ജി​നീ​യ​റി​ങ്, എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ന​ഗ​രാ​സൂ​ത്ര​ണ എ​ൻ​ജി​നീ​യ​റി​ങ്​, പ​രി​സ്ഥി​തി വാ​സ്തു​വി​ദ്യ​ക്കു​ള്ള എ​ൻ​ജി​നീ​യ​റി​ങ്, റോ​ഡു​ക​ൾ-​പാ​ല​ങ്ങ​ൾ-​തു​ര​ങ്ക​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ പ്രോ​ജ​ക്ടു​ക​ൾ​ക്കു​ള്ള എ​ൻ​ജി​നീ​യ​റി​ങ്​, ഉ​ത്ഖ​ന​നം, രാ​സ-​വ്യാ​വ​സാ​യി​കം, ഓ​യി​ൽ ആ​ൻ​ഡ്​​ ഗ്യാ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റി​ങ്, തു​റ​മു​ഖ​ങ്ങ​ൾ​ക്കും സ​മു​ദ്ര​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു​മു​ള്ള എ​ൻ​ജി​നീ​യ​റി​ങ്, ജ​ലം, മ​ലി​ന​ജ​ല സം​വി​ധാ​ന​ത്തി​നാ​യു​ള്ള എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക​ൺ​സ​ൾ​ട്ടി​ങ്​ സേ​വ​നം ഒ​രു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ല​ക്ഷ്യ​മി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലു​ക​ൾ​ക്ക്​ തീ​രു​മാ​ന​വും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പി​ഴ​ക​ളും ബാ​ധ​ക​മാ​യി​രി​ക്കും. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ക​ൺ​സ​ൾ​ട്ടി​ങ്​ സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളും തീ​രു​മാ​ന​ത്തി​ലു​ൾ​പ്പെ​ടു​മെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - 35 per cent indigenous in the first phase in consulting sector
Next Story