മലപ്പുറത്തെ 350 രോഗികള്‍ക്ക് സാന്ത്വനമായി ‘റിമാല്‍’ കൂട്ടായ്മ
text_fieldsറിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) ‘റിമാല്‍ സാന്ത്വനം’ പരിപാടിയുടെ 2024-25 വര്‍ഷത്തെ ധനസഹായ വിതരണം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന റിമാല്‍ പരിധിയിൽപ്പെട്ട ഏറ്റവും അര്‍ഹരായ ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം വന്നു കിടപ്പിലായ രോഗികള്‍ എന്നീ ഗണത്തിലെ 350 രോഗികള്‍ക്കാണ് സഹായ വിതരണം നടത്തിയത്.
പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാല്‍ പരിധിയിൽപ്പെട്ട പഞ്ചായത്തുകള്‍. ആവശ്യവും അര്‍ഹതയും അനുസരിച്ച് കുടുംബങ്ങള്‍ക്കുവേണ്ടി ഇടപെടല്‍ തുടരാനും റിമാല്‍ ക്രമികരിണങ്ങള് ഒരുക്കിയിട്ടുണ്ട്.
റിയാദിലെ സാധാരണക്കാരായ പ്രാവസികള്‍, നാട്ടിലെ മുന്‍ പ്രവാസികള്‍, റിയാദിലെയും നാട്ടിലെയും അഭ്യദയകാംക്ഷികള്‍ തുടങ്ങിയവരുടെ സഹായം സമാഹരിച്ചാണ് റിമാല്‍ സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചെലവുവരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കും റിമാല്‍ സഹായം നല്കി വരുന്നു. റിമാല്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പുതുതായി ഈ വര്‍ഷം ആരംഭിച്ചതാണ് ‘റിമാല്‍ ഡ്രസ്സ് ബാങ്ക്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.