ആസ്റ്റർ ഗ്രൂപ്പിന്‍റെ 35ാം വാർഷികം റിയാദിലും ആഘോഷിച്ചു
text_fieldsറിയാദ്: ഗൾഫിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിെൻറ 35ാം വാർഷികം റിയാദിലും ആഘോഷിച്ചു. 1987ൽ ആരംഭിച്ച ആസ്റ്റർ 27 ആശുപത്രികൾ, 126 ക്ലിനിക്കുകളും ലാബുകളും, 302 ഫാർമസികൾ എന്നിവ ഉൾപ്പെടുന്ന വലിയ ഗ്രൂപ്പായി മാറിയതിെൻറ വാർഷികാഘോഷം സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, വൈസ് ചെയർമാൻ ആലീഷ മൂപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ദുബൈയിൽ നടന്നിരുന്നു. അതിെൻറ ഭാഗമായി ഗ്രൂപ്പിന് കീഴിലെ 455 സ്ഥാപനങ്ങളിലൊന്നായി റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയും വിപുലമായ രീതിയിൽ ആഘോഷം സംഘടിപ്പിച്ചതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആശുപത്രി സി.ഇ.ഒ ഡോ. അദ്നാൻ അൽസഹ്റാനി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. ഡോ. അബ്ദുറഹ്മാൻ അൽ വർവാരി, സുജിത്തലി മൂപ്പൻ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പ് 35 വർഷത്തെ സേവനത്തെ ആഘോഷിക്കുന്നതിനായി, '1987 മുതൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ' എന്ന് അടയാളപ്പെടുത്തിയ പുതിയ കോർപറേറ്റ് ലോഗോ, 'കെയർ ഈസ് ജസ്റ്റ് ആൻ ആസ്റ്റർ എവേ' എന്ന കാമ്പയിനൊപ്പം ദുബൈയിലെ ബുർജ് ഖലീഫയിൽ നേരിട്ടും ആസ്റ്ററിെൻറ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വെർച്വലായും കാണാൻ അവസരമൊരുക്കിയാണ് ദുബൈയിൽ ആഘോഷത്തിന് തുടക്കമിട്ടത്.
ആസ്റ്ററിെൻറ 35 വർഷത്തെ പ്രയാണത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, രോഗികളും ഉപഭോക്താക്കളും സ്ഥാപനത്തിലർപ്പിക്കുന്ന അചഞ്ചലമായ ഉറപ്പിലൂടെയും, വിശ്വാസത്തിലൂടെയും സ്ഥാപനത്തിന് സ്വന്തമാക്കാനായ നേട്ടങ്ങളിൽ അങ്ങേയറ്റം സന്തോഷവാനാണെന്ന് ഡോ. ആസാദ് മൂപ്പൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഭിന്നശേഷിക്കാരായ 150 പേർക്ക് ജോലി നൽകാനും ആസ്റ്റർ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.Aster DM Healthcare
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.