![covid saudi covid saudi](https://www.madhyamam.com/h-upload/2021/01/19/847526-increase-in-the-number-of-kovid-patients-per-day-in-saudi.webp)
representative image
സൗദിയിൽ പുതുതായി 375 കോവിഡ് രോഗികൾ; രോഗമുക്തി 336
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 375 കോവിഡ് കേസുകൾ. 336 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,78,708 ആയി. ഇതിൽ 3,69,613 പേർ സുഖം പ്രാപിച്ചു.
ആകെ മരണസംഖ്യ 6514 ആയി. 2581 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 503 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 162, മക്ക 66, കിഴക്കൻ പ്രവിശ്യ 61, വടക്കൻ അതിർത്തി മേഖല 24, മദീന 14, അസീർ 11, അൽ ഖസീം 11, അൽജൗഫ് 10, ഹാഇൽ 6, തബൂക്ക് 5, നജ്റാൻ 2, ജീസാൻ 2, അൽബാഹ 1.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.