40 ദശലക്ഷം വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു
text_fieldsറിയാദ്: ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്തുടനീളം നടത്തിയ പരിശോധനകളിൽ 40 ദശലക്ഷത്തിലധികം അനധികൃത സൗന്ദര്യവർധക ഉൽപന്നങ്ങൾ സൗദി അധികൃതർ പിടികൂടി.സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) ആറുമാസ കാലയളവിൽ സൗന്ദര്യവർധക നിർമാണ മേഖലകളിൽ 7,284 പരിശോധനകൾ നടത്തി. പരിശോധന ഉദ്യോഗസ്ഥർ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന 83 സ്ഥാപനങ്ങൾ കണ്ടെത്തുകയും മൂന്നു നിർമാണ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
സൗന്ദര്യ വർധനവിന് ഉപയോഗിക്കുന്ന 1,600ഓളം സാമ്പ്ളുകൾ നിരോധിക്കുകയും അവ രാജ്യത്തുനിന്ന് പൂർണമായും പിൻവലിക്കുകയും ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഉപയോഗിക്കുന്ന സൗന്ദര്യവർധക ഉൽപന്നങ്ങൾ അംഗീകൃത മെഡിക്കൽ ഏജൻസികൾ വഴി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. തങ്ങൾ വിൽക്കുന്ന ഉൽപന്നങ്ങൾ അംഗീകൃതമാണെന്ന് ഏജൻസികൾ ഉറപ്പുവരുത്തണം. അംഗീകൃതമല്ലാത്ത ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികളെ പിന്തുടർന്ന് ശക്തമായ നടപടി കൈക്കൊള്ളും. വിതരണം ചെയ്യുന്ന ഉൽപന്നങ്ങളുടെ പാക്കിങ് സുരക്ഷ ഉറപ്പുവരുത്തണം. ഇതെല്ലാം നിരീക്ഷിക്കുന്നതിനും പരിശോധിച്ച് നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം എസ്.എഫ്.ഡി.എക്കാണ്. വ്യാജ ഉൽപന്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതോറിറ്റിയുടെ 19999 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.