സൗദി അറേബ്യയിൽ 403 പുതിയ കോവിഡ് കേസുകൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച 403 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. 600 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,33,193 പോസിറ്റീവ് കേസുകളിൽ 3,17,005ഉം രോഗമുക്തി നേടി.
ആകെ മരണസംഖ്യ 4683 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.2 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്. രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11505 ആയി കുറഞ്ഞു.
ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 5, മക്ക 3, ഖത്വീഫ് 1, ബുറൈദ 1, അബഹ 2, ജീസാൻ 1, ഖർജ് 1, അബൂ അരീഷ് 1, സബ്യ 1, സകാക 1, അൽമജാരിദ 1, അൽബാഹ 1, അൽദായർ 1, ഹഫർ അൽബാത്വിൻ 1, ഉനൈസ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 43. ജിദ്ദ 43, ഹുഫൂഫ് 32, മക്ക 32, റിയാദ് 29, ദമ്മാം 21, ഹാഇൽ 20, ദഹ്റാൻ 16, ബൽജുറഷി 11, ത്വാഇഫ് 9, മുബറസ് 6, യാംബു 16, ഖമീസ് മുശൈത്ത് 6, ഖത്വീഫ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
ഞായറാഴ്ച 34,300 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,348,385 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1065, ജിദ്ദ 939, മക്ക 738, ഹുഫൂഫ് 244, ത്വാഇഫ് 198, ദമ്മാം 134, മദീന 132, അബഹ 104, ജീസാൻ 100, ബുറൈദ 96, മുബറസ് 75, തബൂക്ക് 68, ഹാഇൽ 67, അറാർ 63, ഹഫർ അൽബാത്വിൻ 65, മഹായിൽ 42, സബ്യ 42, അൽബാഹ 37, ഖത്വീഫ് 33, അബൂ അരീഷ് 30, ഖമീസ് മുശൈത്ത് 26, സകാക 27, ബീഷ 27, അൽറസ് 24, ബെയ്ഷ് 24, വാദി ദവാസിർ 23, ഖർജ് 20, അൽഖുവയ്യ 18, അയൂൺ 17, സാംത 17, ഖോബാർ 15, നജ്റാൻ 14, ഉനൈസ 12, അൽമജാരിദ 11,
റിജാൽ അൽമ 8, അൽനമാസ് 8, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, അഹദ് മസാറ 4, ശഖ്റ 4, റഫ്ഹ 6, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, ദമദ് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.