വന്ദേഭാരത് മിഷൻ നാലാംഘട്ടം: സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് 47 സർവിസുകൾ കൂടി
text_fieldsജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാംഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ സർവിസുകൾക്കു പുറമെ ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി 47 അധിക സർവിസുകളാണ് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവയിൽ 32 സർവിസുകൾ ഇൻഡിഗോയും 15 സർവിസുകൾ ഗോഎയറുമായിരിക്കും സർവിസ് നടത്തുക. ജൂലൈ 21 മുതൽ 31 വരെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ. 25 സർവിസുകൾ കേരളത്തിലേക്കാണ്.
ഗോഎയറിൻെറ 15 സർവിസുകളും കേരളത്തിലേക്ക് മാത്രമായിരിക്കും. ഇൻഡിഗോയുടെ 10 സർവിസുകളും കേരളത്തിലേക്കുണ്ട്. ദമ്മാമിൽനിന്നാണ് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ. ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന് തിരുവനന്തപുരത്തേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇൻഡിഗോ മൂന്ന് എന്നിങ്ങനെ സർവിസുകൾ ഉണ്ട്.
എന്നാൽ റിയാദിൽനിന്ന് നാലും ജിദ്ദയിൽ നിന്നും രണ്ടും സർവിസുകൾ മാത്രമേ കേരളത്തിലേക്കുള്ളൂ. റിയാദിൽനിന്ന് നാലും ജിദ്ദയിൽനിന്ന് രണ്ടും സർവിസുകൾ കോഴിക്കോട്ടേക്ക് ഗോഎയറിേൻറതാണ്. ദമ്മാമിൽനിന്ന് ഹൈദരാബാദ്, ബംഗളൂരു, ലക്‌നൗ, ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്ന് ലക്‌നൗ, വിശാഖപട്ടണം, ചെന്നൈ, മുംബൈ, ശ്രീനഗർ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, ജയ്‌പൂർ എന്നിവിടങ്ങളിലേക്കുമാണ് ഇൻഡിഗോയുടെ മറ്റു സർവിസുകൾ.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്വരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വിമാനങ്ങളുടെ വിശദവിവരങ്ങൾ:
തീയതി, എയര്‍ലൈന്‍സ്, വിമാന നമ്പർ, പുറപ്പെടുന്ന സ്ഥലം, ഇറങ്ങുന്ന സ്ഥലം
ജൂലൈ 21 ഇന്‍ഡിഗോ 6E 8789 ദമ്മാം കോഴിക്കോട്
ജൂലൈ 21 ഇന്‍ഡിഗോ 6E 8782 ദമ്മാം കൊച്ചി
ജൂലൈ 22 ഇന്‍ഡിഗോ 6E 8798 ദമ്മാം ഹൈദരാബാദ്
ജൂലൈ 22 ഇന്‍ഡിഗോ 6E 8783 ദമ്മാം തിരുവനന്തപുരം
ജൂലൈ 22 ഇന്‍ഡിഗോ 6E 8786 ദമ്മാം കണ്ണൂര്‍
ജൂലൈ 23 ഇന്‍ഡിഗോ 6E 8782 ദമ്മാം കൊച്ചി
ജൂലൈ 23 ഇന്‍ഡിഗോ 6E 8772 റിയാദ് ലക്നോ
ജൂലൈ 23 ഇന്‍ഡിഗോ 6E 8779 റിയാദ് വിശാഖപട്ടണം
ജൂലൈ 23 ഇന്‍ഡിഗോ 6E 8762 റിയാദ് ചെന്നൈ
ജൂലൈ 23 ഇന്‍ഡിഗോ 6E 8794 ദമ്മാം ബാംഗ്ലൂര്‍
ജൂലൈ 23 ഇന്‍ഡിഗോ 6E 8774 റിയാദ് മുംബൈ
ജൂലൈ 24 ഇന്‍ഡിഗോ 6E 8789 ദമ്മാം കോഴിക്കോട്
ജൂലൈ 24 ഇന്‍ഡിഗോ 6E 8796 ദമ്മാം ലക്നോ
ജൂലൈ 25 ഇന്‍ഡിഗോ 6E 8786 ദമ്മാം കണ്ണൂര്‍
ജൂലൈ 24 ഇന്‍ഡിഗോ 6E 8778 റിയാദ് ശ്രീനഗര്‍
ജൂലൈ 24 ഇന്‍ഡിഗോ 6E 8764 റിയാദ് ബാംഗ്ലൂര്‍
ജൂലൈ 24 ഗോഎയര്‍ G8 9904 റിയാദ് കോഴിക്കോട്
ജൂലൈ 24 ഇന്‍ഡിഗോ 6E 8776 റിയാദ് ഹൈദരാബാദ്
ജൂലൈ 24 ഗോഎയര്‍ G8 9922 ജിദ്ദ കോഴിക്കോട്
ജൂലൈ 24 ഇന്‍ഡിഗോ 6E 8792 ദമ്മാം ചെന്നൈ
ജൂലൈ 25 ഇന്‍ഡിഗോ 6E 8774 റിയാദ് മുംബൈ
ജൂലൈ 25 ഗോഎയര്‍ G8 9906 റിയാദ് കോഴിക്കോട്
ജൂലൈ 25 ഇന്‍ഡിഗോ 6E 8772 റിയാദ് ലക്നോ
ജൂലൈ 25 ഇന്‍ഡിഗോ 6E 8768 റിയാദ് ഡല്‍ഹി
ജൂലൈ 25 ഇന്‍ഡിഗോ 6E 8776 റിയാദ് ഹൈദരാബാദ്
ജൂലൈ 25 ഗോഎയര്‍ G8 9920 ജിദ്ദ കോഴിക്കോട്
ജൂലൈ 25 ഇന്‍ഡിഗോ 6E 8794 ദമ്മാം ബാംഗ്ലൂര്‍
ജൂലൈ 26 ഇന്‍ഡിഗോ 6E 8646 ദമ്മാം ശ്രീനഗര്‍
ജൂലൈ 26 ഗോഎയര്‍ G8 9924 ദമ്മാം കോഴിക്കോട്
ജൂലൈ 26 ഗോഎയര്‍ G8 9908 റിയാദ് കോഴിക്കോട്
ജൂലൈ 26 ഇന്‍ഡിഗോ 6E 8762 റിയാദ് ചെന്നൈ
ജൂലൈ 26 ഇന്‍ഡിഗോ 6E 8767 റിയാദ് ജൈപ്പൂര്‍
ജൂലൈ 26 ഇന്‍ഡിഗോ 6E 8792 ദമ്മാം ചെന്നൈ
ജൂലൈ 27 ഗോഎയര്‍ G8 9918 ദമ്മാം കോഴിക്കോട്
ജൂലൈ 27 ഗോഎയര്‍ G8 9911 ദമ്മാം കൊച്ചി
ജൂലൈ 27 ഇന്‍ഡിഗോ 6E 8764 റിയാദ് ബാംഗ്ലൂര്‍
ജൂലൈ 27 ഇന്‍ഡിഗോ 6E 8789 ദമ്മാം കോഴിക്കോട്
ജൂലൈ 27 ഇന്‍ഡിഗോ 6E 8782 ദമ്മാം കൊച്ചി
ജൂലൈ 28 ഗോഎയര്‍ G8 9926 ദമ്മാം കൊച്ചി
ജൂലൈ 28 ഗോഎയര്‍ G8 9913 ദമ്മാം തിരുവനന്തപുരം
ജൂലൈ 28 ഇന്‍ഡിഗോ 6E 8786 ദമ്മാം കണ്ണൂര്‍
ജൂലൈ 28 ഇന്‍ഡിഗോ 6E 8768 റിയാദ് ഡല്‍ഹി
ജൂലൈ 29 ഗോഎയര്‍ G8 9928 ദമ്മാം തിരുവനന്തപുരം
ജൂലൈ 29 ഗോഎയര്‍ G8 9930 ദമ്മാം കൊച്ചി
ജൂലൈ 30 ഗോഎയര്‍ G8 9932 ദമ്മാം കോഴിക്കോട്
ജൂലൈ 30 ഗോഎയര്‍ G8 9916 ദമ്മാം തിരുവനന്തപുരം
ജൂലൈ 31 ഗോഎയര്‍ G8 9902 റിയാദ് കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.