സൗദിയിലേക്ക് 4,80,000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യും
text_fieldsജിദ്ദ: സൗദി അറേബ്യയിലേക്ക് 4,80,000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യും. ബാർലി ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള ചുമതല സ്വകാര്യ മേഖല ഏറ്റെടുക്കുന്നതുവരെ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനാണ് ഇത്. ഇൗ വർഷം മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 4,80,000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ ടെണ്ടർ വിളിച്ചതായി സൗദി ഗ്രൈൻസ് ഓർഗനൈസേഷൻ (സാഗോ) അറിയിച്ചു. എട്ട് കപ്പലുകളിലായാണ് ഇവ രാജ്യത്ത് എത്തിക്കേണ്ടതെന്ന് സാഗോ ഗവർണർ എൻജി. അഹമ്മദ് അബ്ദുൽ അസീസ് അൽ ഫാരിസ് അറിയിച്ചു.
ജിദ്ദ തുറമുഖം വഴി ആറ് കപ്പലുകളിലായി 3,60,000 ടണ്ണും ദമ്മാം തുറമുഖം വഴി രണ്ട് കപ്പലുകളിലായി 1,20,000 ടണ്ണും ധാന്യമാണ് ഇറക്കുമതി ചെയ്യേണ്ടത്. ബാർലി വ്യാപാര മേഖലയിൽ പ്രമുഖരും ഇറക്കുമതി, വ്യാപാരം, ഫാക്ടറികൾ തുടങ്ങിയവയിൽ സാങ്കേതിക സൗകര്യങ്ങളുള്ള ഒമ്പത് സ്വകാര്യമേഖല കമ്പനികൾക്കുള്ള യോഗ്യത നടപടിക്രമങ്ങൾ സാഗോ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ യോഗ്യതകളും സൗകര്യങ്ങളും പൂർത്തിയാക്കുന്ന അഞ്ച് കമ്പനികൾകൂടി കൂടുതൽ ഉൾപ്പെടുത്തും. യോഗ്യതയുള്ള കമ്പനികൾ സമർപ്പിച്ച എല്ലാ ഇറക്കുമതി അപേക്ഷകൾക്കും അംഗീകാരം കൊടുത്തിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
സമ്പദ്വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും രാജ്യത്തിെൻറ സമഗ്ര വികസന പദ്ധതി 'വിഷൻ 2030'െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി പുതിയ മേഖലകൾ തുറക്കുന്നതിെൻറ ഭാഗമായി സ്വകാര്യ മേഖലയിലേക്ക് ബാർലി ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും മന്ത്രിസഭ മുമ്പ് അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.