നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഡിസംബർ അഞ്ച് മുതൽ 14 വരെ
text_fieldsജിദ്ദ: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ ഡിസംബർ അഞ്ച് മുതൽ 14 വരെ നടക്കും. ഇത്തവണ ഷോർട്ട് ഫിലിമുകൾക്കാണ് പ്രാധാന്യം. അറബ് മേഖലയിൽനിന്നുള്ള 15 ഹ്രസ്വസിനിമകളുടെ മത്സരവും പ്രദർശനവുമാണ് നടക്കുകയെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ പരിപാടികളിൽ അറബ് മേഖലയുടെ സമ്പന്നമായ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്ന ലഘു അറബിക് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തീരദേശ നഗരത്തെ കഥപറച്ചിലിന്റെയും ആഗോള സിനിമയുടെയും ഹൃദയസ്ഥാനമാക്കി മാറ്റും. സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ രംഗങ്ങളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന ഹൃദ്യമായ കഥകൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തവണത്തെ ഫെസ്റ്റിവൽ.
സൗദി, യു.എ.ഇ, കുവൈത്ത്, തുനീഷ്യ, മൊറോക്കോ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ജോർഡൻ, ലബനാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളതാണ് പ്രദർശന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അറബ് ചിത്രങ്ങൾ. അറബ് ഷോർട്ട് ഫിലിം മത്സരം തദ്ദേശീയരായ പ്രതിഭകൾക്ക് അന്തർദേശീയ രംഗത്ത് തിളങ്ങാനുള്ള അവസരമായി മാറും. ലോക പ്രേക്ഷകരും സിനിമ വ്യവസായത്തിലെ ഉന്നത വിദഗ്ധരുമായി ആശയവിനിമയം നടത്താൻ അവർക്ക് ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.