ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്; മൂന്നു മാസം കൂടി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കാൻ മൂന്നു മാസം കൂടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ജി.സി.സി രാജ്യങ്ങളിൽനിന്നെത്തുന്ന പൗരന്മാർ എന്നിവർക്ക് ഈ വർഷം ഏപ്രിൽ 18ന് മുമ്പ് ലഭിച്ച പിഴകൾക്കാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെത്തുടർന്ന് ഏപ്രിൽ അഞ്ചിനാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിനുശേഷം 25 ശതമാനവുമാണ് പ്രഖ്യാപിച്ചത്.
പിഴകൾ ആറ് മാസത്തിനകം അടക്കണമെന്നും ഒരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒരുമിച്ചോ അടക്കാമെന്നും പ്രഖ്യാപന വേളയിൽ ട്രാഫിക് അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.