ജിദ്ദയിൽ 500 വർഷം മുമ്പുള്ള ഭൂഗർഭ കോട്ട കണ്ടെത്തി
text_fieldsജിദ്ദ: 500 വർഷംമുമ്പ് നിലവിലുണ്ടായിരുന്നതായി കണക്കാക്കുന്ന ഭൂഗർഭ കോട്ട ജിദ്ദയിൽ കണ്ടെത്തി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുന്നതിനിടെ ബലദ് ഏരിയയിലെ ഖാബിൽ സ്ട്രീറ്റ്, അൽ ദഹാബ് സ്ട്രീറ്റ് എന്നിവക്കടുത്തായാണ് പ്രധാന പുരാവസ്തുകേന്ദ്രങ്ങളിലൊന്നായി കരുതുന്ന കോട്ട കണ്ടെത്തിയത്. 1516ൽ പണികഴിപ്പിച്ച അൽ ഷൗന പൈതൃക കോട്ടയാണ് ഇതെന്നാണ് അധികൃതരുടെ അനുമാനമെന്ന് സൗദി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
3000 വർഷംമുമ്പ് നാഗരികതകൾ അഭിവൃദ്ധിപ്രാപിക്കുകയും പിന്നീട് ചെങ്കടൽതീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായി ഉയർന്നുവരുകയും ചെയ്ത ജിദ്ദ നഗരവുമായി ബന്ധപ്പെട്ട നിരവധി ചരിത്രപരവും പുരാവസ്തു ശാസ്ത്രപരവുമായ നിധികൾ കണ്ടെത്തുന്നതിന് കോട്ടയുടെ കണ്ടെത്തൽ സഹായകമാകും. നടന്നുകൊണ്ടിരിക്കുന്ന പൊളിക്കൽ ജോലികൾക്കിടയിൽ, ഇത്തരം പുരാതന അവശിഷ്ടങ്ങളും നിരവധി പൈതൃക സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ചരിത്രപരമായ രേഖകൾ അവലോകനം ചെയ്തപ്പോൾ ഈ കോട്ടയെക്കുറിച്ചുള്ള പരാമർശം കണ്ടെത്തുകയായിരുന്നു.
ഉടനെ അധികൃതർ ഉത്ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇത് ചെങ്കടലിന്റെ തീരത്തെ ഏറ്റവും വലിയ കോട്ടയാണെന്ന് ചരിത്രം സൂചിപ്പിക്കുന്നതായും മനസ്സിലാക്കി.
പുതിയ കണ്ടെത്തൽ ജിദ്ദ അതിർത്തിയുടെ ചരിത്രപരമായ ആഴത്തിന് ഊന്നൽ നൽകുന്നതാണെന്ന് ചരിത്ര, പുരാവസ്തു ഗവേഷകനായ ഒമർ അൽ അസ്മരി പറഞ്ഞു.
ജിദ്ദയുടെ ചരിത്രപരമായ പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ കണ്ടെത്തലെന്നും ചരിത്രത്തിലും പുരാവസ്തുക്കളിലും താൽപര്യമുള്ള വിനോദസഞ്ചാരികളുടെ വരവിന് ഇത്തരത്തിലുള്ള കണ്ടെത്തലുകൾ കാര്യമായ സംഭാവന നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെ
ട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.