Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുഗതാഗത...

പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്:​ എയർപ്പോർട്ടുകളിൽനിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാൽ​ 5000 റിയാൽ പിഴ

text_fields
bookmark_border
പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്:​ എയർപ്പോർട്ടുകളിൽനിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാൽ​ 5000 റിയാൽ പിഴ
cancel

ജിദ്ദ: രാജ്യത്തെ എയർപ്പോർട്ടുകളിൽനിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാൽ​ 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്​. അനധികൃത ടാക്​സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു​. ഇത്തരം സർവിസ്​ നടത്താൻ താൽപര്യമുള്ളവർ അവരുടെ വാഹനങ്ങൾ ടാക്​സി ലൈസൻസുള്ള കമ്പനികളിലൊന്നിന്​ കീഴിൽ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയിൽനിന്ന്​ പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു.

വ്യാജ ടാക്​സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്​റ്റ്​സ്​ ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് ഹോൾഡിങ്​ കമ്പനി എന്നിവയുമായി സഹകരിച്ച് ‘ലൈസൻസില്ലാത്ത വാഹനങ്ങളിൽ നീ യാത്രചെയ്യരുത്​’ എന്ന തലക്കെട്ടിൽ സംയുക്ത ബോധവൽക്കരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്​. ടാക്​സി പെർമിറ്റുള്ള വാഹനങ്ങൾ യാത്രക്കാർക്ക് സുരക്ഷിതത്വവും നല്ല അനുഭവവും ഉറപ്പുനൽകുമെന്ന് അതോറിറ്റി വിശദീകരിച്ചു.

സുരക്ഷയുടെയും ഗുണനിലവാരത്തി​െൻറയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സുഗമമായ ഗതാഗത അനുഭവം അത് ഉറപ്പാക്കുന്നു. ഏകദേശം 2000 ടാക്​സികൾ, 55ലധികം കാർ റെൻറൽ ഓഫീസുകൾ, പൊതുഗതാഗത ബസുകൾ, ലൈസൻസ്​ഡ്​ ടാക്​സി ആപ്പുകൾ എന്നിവയിലൂടെ യാത്രക്കാർക്ക്​ ആവശ്യമായ ഗതാഗത സൗകര്യം സൗദിയി​ലെ വിമാനത്താവളങ്ങളിൽനിന്ന്​ ലഭ്യമാണ്​​. ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹറമൈൻ എക്​സ്​പ്രസ്​ ട്രയിനുമുണ്ട്​.

പണം ഡിജിറ്റൽ പേയ്‌മെൻറായി നൽകാം, സഞ്ചാര പാത നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സേവനങ്ങളാണ്​ ടാക്​സി ലൈസൻസുള്ള കമ്പനികൾ നൽകുന്ന ഉറപ്പ്​. ഇത് യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും നിലവാരം ഉയർത്തുന്നതിന് സഹായിക്കും​. വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകുന്നത്​ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaTaxi Permit
News Summary - 5000 riyals fine for picking up passengers from airports without a taxi permit
Next Story