Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ 5300...

സൗ​ദി​യി​ൽ 5300 ധാ​തു​നി​ക്ഷേ​പ മേ​ഖ​ല​ക​ൾ

text_fields
bookmark_border
സൗ​ദി​യി​ൽ 5300 ധാ​തു​നി​ക്ഷേ​പ മേ​ഖ​ല​ക​ൾ
cancel
camera_alt

സൗ​ദി​യി​ലെ ധാതു ഖ​ന​ന​മേ​ഖ​ല (ഫയൽ ചിത്രം)

ജി​ദ്ദ: സൗ​ദി​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള 5300 ധാ​തു​നി​ക്ഷേ​പ മേ​ഖ​ല​ക​ളു​ണ്ടെ​ന്ന്​ സൗ​ദി ജി​യോ​ള​ജി​സ്റ്റ് കോ​ഓ​പ​റേ​റ്റി​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ല​ബൗ​ൺ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ ധാ​തു പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ളി​ലാ​ണ്​ ഇ​ത്ര​യ​ധി​കം ധാ​തു​ഖ​ന​ന​ത്തി​ന്​ പ​റ്റി​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മെ​റ്റാ​ലി​ക്, നോ​ൺ-​മെ​റ്റാ​ലി​ക് പാ​റ​ക​ൾ, നി​ർ​മാ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ, അ​ല​ങ്കാ​ര​ക്ക​ല്ലു​ക​ൾ, മ​റ്റി​നം ക​ല്ലു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ധാ​തു​നി​ധി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. സ്വ​ർ​ണം, വെ​ള്ളി, ചെ​മ്പ്, ടി​ൻ, ഇ​രു​മ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ലോ​ഹ​ധാ​തു​ക്ക​ളു​ള്ള ധാ​രാ​ളം സ്ഥ​ല​ങ്ങ​ൾ സൗ​ദി​യി​ലു​ണ്ട്. സ​മ​ഗ്ര​മാ​യ സ​ർ​വേ​യു​ടെ ഫ​ല​ങ്ങ​ൾ കൂ​ടു​ത​ൽ ധാ​തു​സ​മ്പ​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യം വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​ചെ​ലു​ത്തി​യ എ​ണ്ണ, പെ​ട്രോ​കെ​മി​ക്ക​ൽ രം​ഗ​ങ്ങ​ൾ​ക്ക്​ ശേ​ഷം ധാ​തു​ക്ക​ളി​ൽ ശ്ര​ദ്ധ​യൂ​ന്നു​ക​യാ​ണ്. അ​വ​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ രാ​ജ്യം ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക സ്തം​ഭ​മാ​യി ധാ​തു​​മേ​ഖ​ല​യെ കാ​ണു​ക​യാ​ണ്. അ​തി​ൽ മു​ത​ലി​റ​ക്കാ​ൻ​ പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്ത​ന പ​ഥ​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ, ഖ​നി​ജ മ​ന്ത്രാ​ല​യം നി​ര​വ​ധി സ​ർ​വേ​ക​ൾ ഇ​തി​ന​കം ന​ട​ത്തി​യി​ട്ടു​ണ്ട്. ധാ​തു​നി​ക്ഷേ​പ​ത്തി​ന് അ​ടി​ത്ത​റ​യി​ടു​ക, പ്രാ​ദേ​ശി​ക സെ​മി​നാ​റു​ക​ളും വ​ർ​ക്ക് ഷോ​പ്പു​ക​ളും ന​ട​ത്തു​ക, ജി​യോ​ള​ജി​ക്ക​ൽ ഫീ​ൽ​ഡ് ട്രി​പ്പു​ക​ൾ, അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​​ട്ര മൈ​നി​ങ്​ സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​തി​ലു​ൾ​പ്പെ​ടും. മൈ​നി​ങ്​ വ​ർ​ക് ഷോ​പ്പു​ക​ളും പ​ര്യ​വേ​ക്ഷ​ണ യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സൗ​ദി ജി​യോ​ള​ജി​സ്റ്റ് സൊ​സൈ​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. ഭൗ​മ​ശാ​സ്ത്ര​വും ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ട്​ ബ്രോ​ഷ​റു​ക​ളും 19 പോ​സ്റ്റ​റു​ക​ളും ത​യാ​റാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSaudi Arabia5300 Mineral Investment Zones
News Summary - 5300 Mineral Investment Zones in Saudi Arabia
Next Story