രജിസ്ട്രേഡ് വനിത എൻജിനീയർമാരുടെ എണ്ണം 5600; സാങ്കേതിക വിദഗ്ധർ 2600
text_fieldsജിദ്ദ: സൗദി എൻജിനീയറിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത വനിതകളായ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 8200 ആയി. വനിത എൻജിനീയർമാരുടെ എണ്ണം 5600ഉം സാങ്കേതിക വിദഗ്ധരുടേത് 2600ഉം ആണെന്ന് കൗൺസിൽ വക്താവ് എൻജി. സ്വാലിഹ് അൽഉമർ പറഞ്ഞു. 2022 ഫെബ്രുവരി അവസാനം വരെയുള്ള കണക്കാണിത്.
എൻജിനീയറിങ് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇവർ ജോലി ചെയ്തുവരുന്നു. ആർക്കിടെക്ചർ, ബയോമെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, സോഫ്റ്റ്വെയർ ഡെവലപ്പിങ്, ഇൻറീരിയർ ആർക്കിടെക്ചർ ജോലികൾ ചെയ്യുന്നവരാണിവർ. സാങ്കേതിക വിഭാഗത്തിന് അക്രഡിറ്റേഷൻ ലഭിച്ചവർ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, സാങ്കേതിക പിന്തുണ, കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ, സോഫ്റ്റ്വെയർ, ഇലക്ട്രിക്കൽ എന്നീ ജോലികളാണ് ഇവർ ചെയ്യുന്നത്. നിയമലംഘനങ്ങൾ തടയാൻ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും എൻജിനീയറിങ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അതോറിറ്റിക്കു കീഴിലെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ വിഭാഗം നിരീക്ഷിക്കുന്നതായും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.