5ജി നെറ്റ്വര്ക് കവറേജ്: സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം
text_fieldsജിദ്ദ: ആഗോളതലത്തില്‍ മികച്ച 5ജി നെറ്റ്വര്ക് കവറേജുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ 26 ശതമാനത്തിലധികം ജനങ്ങളാണ് അഞ്ചാം തലമുറ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. ദക്ഷിണ കൊറിയയാണ് സൗദിക്ക് മുന്നില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ടെലികോം രംഗത്ത് മികച്ച നെറ്റ്വര്ക് സേവനങ്ങള്‍ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി മുന്‍നിര സ്ഥാനം നേടിയത്.
ആഗോളതലത്തില്‍ 5ജി കണക്ടിവിറ്റി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കണക്കാക്കിയാണ് സ്ഥാനം നിർണയിച്ചത്. രണ്ടാം സ്ഥാനം നേടിയ സൗദിയില്‍ ജനസംഖ്യയുടെ 26.6 ശതമാനം പേര്‍ 5ജി സേവനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യയുടെ 28.1 ശതമാനം ജനങ്ങള്‍ 5ജി സേവനം ഉപയോഗപ്പെടുത്തുന്ന ദക്ഷിണ കൊറിയയാണ് സൗദിക്ക് മുന്നിലുള്ള രാജ്യം.
മൂന്നാം സ്ഥാനത്ത് കുവൈത്തും നാലാം സ്ഥാനത്ത് ഹോങ്കോങ്ങുമാണ്. സൗദിയില്‍ നാല് ദശലക്ഷത്തിനടുത്ത് വീടുകള്‍ ഇതിനകം ഫൈബര്‍ ഒപ്റ്റിക്‌സുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. നിലവില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും 5ജി സേവനം ലഭ്യമാണ്. എസ്.ടി.സി, സൈന്‍, മൊബൈലി കമ്പനികളാണ് പ്രധാന ഇൻറര്‍നെറ്റ് ദാതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.