Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ചാമത്​ സൗദി ഡാക്കർ...

അഞ്ചാമത്​ സൗദി ഡാക്കർ റാലി ജനുവരി അഞ്ച്​ മുതൽ 19 വരെ

text_fields
bookmark_border
അഞ്ചാമത്​ സൗദി ഡാക്കർ റാലി ജനുവരി അഞ്ച്​ മുതൽ 19 വരെ
cancel

യാംബു: ലോകത്തെ ഏറ്റവും വലിയ മോ​ട്ടോർ സ്പോട്സ് മത്സരമായ ‘സൗദി ഡാക്കർ റാലി 2024’ ജനുവരി അഞ്ചിന് ആരംഭിക്കും. വടക്കൻ മേഖലയിലെ അൽഉലയിൽ നിന്ന് ആരംഭിച്ച്​ 19 ന് യാംബുവിൽ സമാപിക്കും. റാലിയിൽ പങ്കെടു​ക്കാനുള്ള വാഹനങ്ങളുമായി ‘ജൂലി പല്ലാഡിയോ’ എന്ന കപ്പൽ കഴിഞ്ഞ ദിവസം യാംബു തുറമുഖത്തെത്തി. 864 വിവിധതരം വാഹനങ്ങളും 86 മോട്ടോർ സൈക്കിളുകളുമാണ്​ എത്തിച്ചത്​.


തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് സൗദി മരുഭൂമിയിൽ ഡാക്കർ റാലി നടക്കുന്നത്. സംഘാടകരായ സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയും അമോറി സ്‌പോർട്‌സ് ഓർഗനൈസേഷനും ഒരുക്കം പൂർത്തിയാക്കിയതായി വെളിപ്പെടുത്തി. റാലിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി അഞ്ച്​ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും 39 കണ്ടെയ്‌നറുകളും ഒരുക്കി. മത്സരത്തിൽ പങ്കെടുക്കുന്ന റൈഡർമാർ, ഡ്രൈവർമാർ, നാവിഗേറ്റർമാർ, അനുബന്ധ ഘടകങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ തയ്യാറെടുപ്പിലാണെന്നും അവർ വിശദീകരിച്ചു.



ഇത്തവണത്തെ റാലിയിൽ 12 ഘട്ടങ്ങളാണുള്ളത്. പൗരാണിക നഗരമായ അൽഉലയിൽ നിന്ന് മരുഭൂമിയിലൂടെ പ്രത്യേകമൊരുക്കിയ ട്രാക്കിലൂടെയാണ്​ മത്സരം. അൽഉല, ഹാഇൽ, ദവാദ്മി, ഹുഫൂഫ്, റിയാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്​ ഒടുവിൽ യാംബുവിലെ ഫിനിഷിങ്​ പോയിൻറിൽ അവസാനിക്കും. അടിമുടി സാഹസികത നിറഞ്ഞതായിരിക്കും യാത്ര. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ പ​ങ്കെടുക്കുന്നുണ്ട്​. 125 മോട്ടോർ സൈക്കിളുകൾ, 19 ക്വാഡ് ബൈക്കുകൾ, 73 റേസിങ് കാറുകൾ, 56 ട്രക്കുകൾ, 47 ടി ത്രി വാഹനങ്ങൾ , 46 ടി ഫോർ വാഹനങ്ങൾ അടക്കം 455 വാഹനങ്ങളാണ് കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ ഇരട്ടിയോളമായിട്ടുണ്ട്​.

സ്ത്രീകളുടെ അഞ്ച്​ സംഘങ്ങൾ കഴിഞ്ഞതവണ റാലിയിൽ പ​ങ്കെടുത്തിരുന്നു. 54 സ്ത്രീകളാണ്​ മൊത്തത്തിൽ മത്സരിച്ചത്​. ഓരോ വർഷവും സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതിക സംവിധാനങ്ങളൊരുക്കിയുമാണ് 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഡാക്കർ റാലി ഒരുക്കുന്നത്. അൽഉലയിലെ വശ്യമായ മരുഭൂമി കൂടുതൽ ദൃശ്യമാകുന്ന വിധത്തിലാണ് യാത്രാസംഘത്തിനുള്ള താവളമൊരുക്കുന്നത്. മദാഇൻ സ്വാലിഹി​െൻറ ചരിത്ര ഭൂമിക തൊട്ടറിയാനും ആസ്വദിക്കാനും ഡാക്കർ റാലി വഴി കൂടുതൽ ആളുകൾക്ക് അവസരമൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Dakar Rally 2024
News Summary - 5th Saudi Dakar Rally from 5th to 19th January
Next Story