സൗദിയിൽ 65 പേർക്ക് കോവിഡ്; 82 രോഗമുക്തി
text_fieldsജിദ്ദ: സൗദിയിൽ ചൊവ്വാഴ്ച 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 550,550,369 ഉം രോഗമുക്തരുടെ എണ്ണം 539,636 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,856 ആയി. ചികിത്സയിലുള്ളവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 17, ദമ്മാം 5, മക്ക 4, മദീന 4, അറാജ് 3, അൽഖർജ് 2, മറ്റ് 8 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.