നിയമലംഘനം നടത്തിയ 69 ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsജിദ്ദ: ഈ വർഷം ആദ്യ പാദത്തിൽ നിയമലംഘനം നടത്തിയ 69 ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 2,567 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ ഒരു ആശുപത്രി, 56 മെഡിക്കൽ കോംപ്ലക്സുകൾ, മൂന്ന് ഫാർമസികൾ, ഒമ്പത് മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടും. പരാതികൾക്കായുള്ള ടീമുകൾ 1,06,647 ഫീൽഡ് പരിശോധന സന്ദർശനങ്ങൾ നടത്തി.
ആരോഗ്യ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. സന്ദർശനത്തിനിടെ ചുമത്തിയ പിഴകളുടെ എണ്ണം 2,567 ആണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കെതിരെ 622 പിഴ ചുമത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ നടത്തിയ മുൻകരുതൽ നടപടികളുടെ ലംഘനങ്ങളുടെ എണ്ണം 6,657 ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.