വനിത അഭിഭാഷകർക്ക് 700 പുതിയ ലൈസൻസുകൾ അനുവദിച്ചു
text_fieldsജുബൈൽ: സൗദി നീതിന്യായ മന്ത്രാലയം വനിത അഭിഭാഷകർക്ക് 700 പുതിയ ലൈസൻസുകൾ അനുവദിച്ചു. ഇതോടെ രാജ്യത്തുടനീളം ലൈസൻസുള്ള വനിത അഭിഭാഷകരുടെ എണ്ണം 2,100 ആയി.
'നജീസ്' പോർട്ടലിലൂടെ അഭിഭാഷകർക്കും ട്രെയിനികൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ ആസ്ഥാനമോ നിയമ സ്ഥാപനത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷനോ സന്ദർശിക്കാതെതന്നെ അവ ലഭ്യമാക്കാൻ അവരെ പ്രാപ്തരാക്കിയതായും മന്ത്രാലയം അറിയിച്ചു.
അഭിഭാഷകരെ പിന്തുണക്കുന്നതിനും ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും അവരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുരുഷ-വനിത അഭിഭാഷകർക്ക് നജീസ് പോർട്ടലിലൂടെ സേവനങ്ങൾ ലഭ്യമാക്കിയത്. അഭിഭാഷക ലൈസൻസിനായുള്ള അപേക്ഷ, അഭിഭാഷകന്റെ ലൈസൻസ് പുതുക്കുന്നതിനും പരിശീലനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളാണ് നൽകിയത്.
ഒരു അഭിഭാഷകനിൽനിന്ന് മറ്റൊരാളിലേക്ക് തൊഴിൽ മാറ്റാനും ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടാനും ട്രെയിനിയെ പ്രാപ്തമാക്കുന്നു. നജീസ് പോർട്ടൽ പരിശീലനം നേടിയ അഭിഭാഷകന് സർട്ടിഫിക്കറ്റും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.