ഇന്ത്യയെ വീണ്ടെടുക്കാന്‍ യോജിച്ച മുന്നേറ്റം വേണം -തനിമ സൗഹൃദ സംഗമം
text_fieldsജിദ്ദ: വെല്ലുവിളികളെ അതിജീവിക്കാനും ഇന്ത്യയെ വീണ്ടെടുക്കാനും യോജിച്ച പ്രവര്‍ത്തനവും മുന്നേറ്റവും അനിവാര്യമാണെന്ന് തനിമ ജിദ്ദ നോര്‍ത്ത് സോൺ സംഘടിപ്പിച്ച ചര്‍ച്ചസംഗമം അഭിപ്രായപ്പെട്ടു. 'സ്വാതന്ത്ര്യത്തിന് 75 തികയുമ്പോള്‍' എന്ന തലക്കെട്ടിലാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടന സ്ഥാപനങ്ങളും നവ ഫാഷിസ്റ്റുകളില്‍നിന്ന് നേരിടുന്ന വെല്ലുവിളികള്‍ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. യോജിപ്പിന്റെയും നേതൃത്വത്തിന്റെയും അഭാവം പ്രകടമാണെങ്കിലും മൗനം വെടിഞ്ഞ് സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ചര്‍ച്ച ആഹ്വാനം ചെയ്തു. അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ പൊതുജനവികാരം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അഭിപ്രായമുയര്‍ന്നു.
ഇന്ത്യയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസലോകത്തും പൊതുവേദികള്‍ ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച തനിമ ജിദ്ദ നോര്‍ത്ത് പ്രസിഡന്റ് സി.എച്ച്. ബഷീര്‍ അഭിപ്രായപ്പെട്ടു. എക്‌സിക്യൂട്ടിവ് അംഗം മുഹമ്മദലി പട്ടാമ്പി വിഷയം അവതരിപ്പിച്ചു. അബ്ബാസ് ചെമ്പന്‍ (ഇസ്‍ലാഹി സെന്റര്‍, മദീന റോഡ്), സലീം മുല്ലവീട്ടില്‍ (സൗഹൃദവേദി), സലാഹ് കാരാടന്‍ (ഇസ്‍ലാഹി സെന്റര്‍, ഷറഫിയ), തമ്പി പൊന്മള (പൊന്മള മഹല്‍), നസീര്‍ വാവാക്കുഞ്ഞ് (ഹജ്ജ് വെല്‍ഫെയര്‍), അഷ്‌റഫ് മേലവീട്ടില്‍ (ഫോസ), ബഷീര്‍ ചുള്ളിയന്‍ (കൊണ്ടോട്ടി മഹല്‍), തന്‍സീം പെരുമ്പാവൂര്‍ (പെരുമ്പാവൂര്‍ അസോസിയേഷന്‍), ഇബ്രാഹിം ശംനാട് (ജിദ്ദ സര്‍ഗവേദി), യൂസുഫ് പരപ്പന്‍ (പത്തിരിയാല്‍ മഹല്‍), എം. അഷ്‌റഫ് (മലയാളം ന്യൂസ്) എന്നിവര്‍ സംസാരിച്ചു. തനിമ ജിദ്ദ നോര്‍ത്ത് എക്‌സിക്യൂട്ടിവ് അംഗം ഉമറുല്‍ ഫാറൂഖ് സമാപനം നടത്തി. പി.പി. മൂസക്കുട്ടി ഖിറാഅത്ത് നടത്തി. അശ്‌റഫ് പാപ്പിനിശ്ശേരി, ലത്തീഫ് കരിങ്ങനാട് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.